KeralaLatest

‘ഇന്ത്യ അതിവേഗത്തില്‍ വളരുന്ന രാജ്യം, മുന്നിലുള്ളത് അനന്തമായ സാധ്യതകള്‍’; യുഎഇ മന്ത്രി

“Manju”

 

പനാജി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്ക് നന്ദി അറിയിച്ച്‌ യുഎഇ ഊര്‍ജ മന്ത്രി സുഹൈല്‍ അല്‍ മസ്റൂയി. ഗോവയില്‍ നടന്ന ജി20 ഊര്‍ജ മന്ത്രിമാരുടെ യോഗത്തിനിടെയിരുന്നു അദ്ദേഹം നന്ദി അറിച്ചത്.
സുസ്ഥിരതയും, ഊര്‍ജ പരിവര്‍ത്തനവും കേന്ദ്ര വിഷയമാവുന്ന യോഗത്തിലെ ആശയങ്ങള്‍ തങ്ങള്‍ക്ക് ഉപകാരപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാധാരണക്കാരന് ഉതകുന്ന രീതിയില്‍ ഊര്‍ജ പരിവര്‍ത്തനം സാധ്യമാക്കുന്നതിന്റെ പ്രധാന്യവും, ഫോസില്‍ ഇന്ധനങ്ങളുടെ ഉദ്വമനത്തിനെതിരെ പോരാടേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം യോഗത്തിനിടയില്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യ സുസ്ഥിരതയ്‌ക്ക് പ്രാധാന്യം കൊടുക്കുന്ന രാജ്യമാണ്, വികസനത്തിന്റെ പാതയില്‍ അതിവേഗം സഞ്ചരിക്കുന്ന ഇന്ത്യയ്‌ക്ക് മുന്നില്‍ അനന്തമായ സാധ്യകളാണുള്ളതെന്നും ഭാവിയില്‍ ഹൈഡ്രജൻ കയറ്റുമതി ചെയ്യാനും രാജ്യത്തിന് സാധിക്കുമെന്നും അല്‍ മസ്റൂയി പറഞ്ഞു. ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി, എന്ന പ്രമേയത്തിനെ കേന്ദ്രീകരിച്ചായിരുന്നു ഗോവയില്‍ ജൂലൈ 22 ന് ജി20 ഊര്‍ജ പരിവര്‍ത്തന യോഗം നടന്നത്. യോഗത്തില്‍ ഊര്‍ജ പരിവര്‍ത്തന മേഖലയുമായി ബന്ധപ്പെട്ട് നിരവധി നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടു.

Related Articles

Back to top button