IndiaLatest

ആയുര്‍വേദ ചികിത്സയ്ക്കായി ഇന്ത്യയില്‍ എത്താന്‍ പ്രത്യേക വിസ

“Manju”

ആയുര്‍വേദ ചികിത്സയ്ക്കായി ഇന്ത്യയില്‍ എത്താൻ ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്തയുമായി എത്തിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ആയുര്‍വേദ ചികിത്സയ്ക്ക് രാജ്യത്ത് എത്തുന്നവര്‍ക്ക് പ്രത്യേക വിസ അനുവദിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി വിസ നല്‍കുന്ന വിവിധ ഭാഗങ്ങളിലേക്ക് ‘ആയുഷ് വിസ’ എന്ന കാറ്റഗറി പുതുതായി ചേര്‍ത്തിട്ടുണ്ട്. ഇന്ത്യൻ മെഡിസിൻ സംവിധാനങ്ങളുടെ ചികിത്സ തേടുന്ന വിദേശ പൗരന്മാര്‍ക്ക് മാത്രമായി അനുവദിക്കുന്നതാണ് ആയുഷ് വിസ.

ആയുര്‍വേദം, യോഗ, മറ്റ് പരമ്പരാഗത ചികിത്സാരീതി, പരമ്പരാഗത രീതിയിലുള്ള ആരോഗ്യ പരിപാലനം തുടങ്ങിയവയില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഇന്ത്യയിലേക്ക് വരാൻ ആയുഷ് വിസയുടെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. ആയുഷ് വിസ സംവിധാനം ഏര്‍പ്പെടുത്തുന്നതിലൂടെ കേരളത്തിനും വലിയ നേട്ടം കൈവരിക്കാൻ കഴിയുന്നതാണ്. അറബ്, യൂറോപ്യൻ, റഷ്യൻ, യുക്രെയ്ൻ, ഉസ്ബെകിസ്ഥാൻ, ഖസാക്കിസ്ഥാൻ എന്നിവിടങ്ങളില്‍ നിന്നും നിരവധി ആളുകളാണ് ആയുര്‍വേദ ചികിത്സയ്ക്കായി കേരളത്തിലേക്ക് എത്തുന്നത്. പുതിയ ആയുഷ് വിസ പ്രാബല്യത്തിലാകുന്നതോടെ വിനോദസഞ്ചാരികളുടെ എണ്ണം വീണ്ടും ഉയരുന്നതാണ്.

Related Articles

Back to top button