IndiaLatest

ട്രാവൻകൂർ പാലസ്, ഉദ്ഘാടനം ഇന്ന്

“Manju”

ന്യൂഡൽഹി ; കേരളത്തിന്റെ സാംസ്കാരിക കേന്ദ്രമായി നവീകരിച്ച ഡൽഹിയിലെ ട്രാവൻകൂർ പാലസിന്റെ ഉദ്ഘാടനം ഇന്നു വൈകിട്ട് 5നു മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ധനമന്ത്രി കെ.എൻ.ബാലഗോപാൽ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ.രാധാകൃഷ്ണൻ, പി.രാജീവ്, ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി.തോമസ്, സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണൻ എന്നിവർ മുഖ്യാതിഥികളാകും.

എംപിമാരായ എളമരം കരിം, ബിനോയ് വിശ്വം, ശശി തരൂർ, ജോസ് കെ.മാണി, ഇ.ടി.മുഹമ്മദ് ബഷീർ, സുപ്രീം കോടതി മുൻ ജഡ്ജി കുര്യൻ ജോസഫ്, കേരള ചീഫ് സെക്രട്ടറി ഡോ.വി.വേണു, കേരള ഹൗസ് റസിഡന്റ് കമ്മിഷണർ സൗരഭ് ജെയിൻ, മുൻ അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ, ഓംചേരി എൻ.എൻ.പിള്ള, കവി കെ.സച്ചിദാനന്ദൻ, ജനസംസ്‌കൃതി പ്രസിഡന്റ് വിനോദ് കമ്മാളത്ത്, ഡൽഹി മലയാളി അസോസിയേഷൻ പ്രസിഡന്റ് കെ.രഘുനാഥ്, കേരള എജ്യുക്കേഷൻ സൊസൈറ്റി ചെയർമാൻ എ.എം.ദാമോദരൻ, ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ പ്രസിഡന്റ് ബാബു പണിക്കർ, കേരള ഹൗസ് കൺട്രോളർ സി.എ.അമീർ എന്നിവർ പ്രസംഗിക്കും.

ഉദ്ഘാടനശേഷം ഡോ.രാജശ്രീ വാര്യർ ഭരതനാട്യവും ജയപ്രഭ മേനോൻ മോഹിനിയാട്ടവും അവതരിപ്പിക്കും. ക്ഷണിക്കപ്പെട്ട അതിഥികൾക്കു മാത്രമാണു ചടങ്ങിലേക്കു പ്രവേശനം. കേരള ചരിത്രത്തെക്കുറിച്ചുള്ള 23 മിനിറ്റ് ലൈറ്റ് ആൻഡ് സൗണ്ട് ഷോ നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. തുടർന്ന് 5 ദിവസം പൊതുജനങ്ങൾക്കായി ഷോ പ്രദർശിപ്പിക്കും. കേരള ചരിത്രത്തിന്റെ ആദ്യ ലൈറ്റ് ആൻഡ് സൗണ്ട് ഷോയുടെ ആശയം നടനും സംവിധായകനുമായ ശങ്കർ രാമകൃഷ്ണനാണു തയാറാക്കിയത്. 68 മുറികളുള്ള നവീകരിച്ച ട്രാവൻകൂർ പാലസിൽ 5 ആർട് ഗാലറികളുമുണ്ട്

Related Articles

Back to top button