KeralaLatest

വയലാറിന്റെയും സി.രാധാകൃഷ്ണന്റെയും സംഭാവനകള്‍ ശ്രദ്ധേയം- രമേശ് ചെന്നിത്തല

“Manju”

തിരുവനന്തപുരം: മലയാള സാഹിത്യത്തിനും സിനിമാമേഖലയ്ക്കും വയലാര്‍ രാമവര്‍മ്മയും സി.രാധാകൃഷനും നല്‍കിയ സംഭാവനകള്‍ വളരെ വലുതും ശ്രദ്ധേയവുമാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.


വയലാർ രാമവർമ്മ സാംസ്കാരിക വേദിയുടെ പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ച് ഭാരത് ഭവനില്‍ നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. തീരെ നിസാരമെന്ന് കരുതുന്ന വാക്കുകള്‍ പോലും അതിമനോഹരമായി അവതരിപ്പിക്കാന്‍ കഴിവുളള അത്ഭുത പ്രതിഭയായിരുന്നു വയലാര്‍. എത്രനാള്‍ കഴിഞ്ഞാലും വയലാറിന്റെ ഗാനങ്ങള്‍ മലയാളിയുടെ ഹൃദയത്തിലും മനസ്സിലും തങ്ങിനില്‍ക്കും. കഥയും സംസ്കാരവും ശാസ്ത്രവും സംയോജിപ്പിച്ച ശാസ്ത്രനോവലുകള്‍ മലയാളിക്ക് പരിചയപ്പെടുത്തിയ അതുല്യ പ്രതിഭയാണ് സി.രാധാകൃഷ്ണനെന്ന് ചെന്നിത്തല പറഞ്ഞു. മുന്‍ ചീഫ് സെക്രട്ടറി ആര്‍. രാമചന്ദ്രന്‍ നായര്‍ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. വയലാറിന്റെയും സി.രാധകൃഷ്ണന്റെയും സാഹിത്യം മാത്രമല്ല, വ്യക്തിത്വവും മികച്ചതാണെന്ന് സ്വന്തം അനുഭവങ്ങളിലൂടെ അദ്ധേഹം വിവരിച്ചു. ഐ.ബി.സതീഷ് എം.എല്‍.എ ചടങ്ങില്‍ മുഖ്യാതിഥിയായി. ഇക്കൊല്ലത്തെ വയലാർ സിനിമ സാഹിത്യ പുരസ്കാരം പ്രശസ്ത സാഹിത്യകാരൻ സി.രാധാകൃഷ്ണന് സമ്മാനിച്ചു. ഒരു പാട് സ്നേഹം തന്നയാളാണ് വയലാറെന്നും അദ്ധേഹത്തിന്റെ പേരില്‍ ലഭിക്കുന്ന പുരസ്കാരം മനസ്സില്‍ തൊടുന്നതാണെന്നും അദ്ധേഹം മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

സാംസ്കാരിക വേദി പ്രസിഡന്റ് ഡോ.ജി.രാജ്‌‌മോഹൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുന്‍ മേയര്‍ അഡ്വ. കെ.ചന്ദ്രിക, സെക്രട്ടറി മണക്കാട് രാമചന്ദ്രന്‍, റോബിന്‍ സേവ്യര്‍, കരമന ജയന്‍, ജയചന്ദ്രന്‍ കല്ലിംഗല്‍, മോഹന്‍ദാസ് എഞ്ചിനീയറിംഗ് കോളേജ് സെക്രട്ടറി റാണി മോഹന്‍ദാസ്, അഡ്വ. വിജയമോഹന്‍, അഡ്വ.പരബ്രഹ്മം ശ്രീകുമാര്‍, ജി.വിജയകുമാര്‍, ഗോപന്‍ ശാസ്തമംഗലം എന്നിവർ സംസാരിച്ചു.

വിവിധ മേഖലകളിലെ സ്തുത്യര്‍ഹമായ സേവനങ്ങള്‍ക്ക് ലഫ്റ്റനെന്റ് കേണല്‍ എന്‍ .ജോണ്‍.ജേക്കബ്, പന്തളം ബാലന്‍, ടെന്നിസണ്‍, തെക്കന്‍ സ്റ്റാര്‍ ബാദുഷ, രഘുരാമന്‍ പോറ്റി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

Related Articles

Back to top button