IndiaLatest

തെലങ്കാനയിൽ 11.63 കോടി രൂപയുടെ സ്വർണം പിടികൂടി

“Manju”

തെലങ്കാന: ടോൾ പ്ലാസയിലൂടെ കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. ഡിആർഐയുടെ ഹൈദരാബാദ് സോണൽ യൂണിറ്റാണ് 25 കിലോ സ്വർണം പിടികൂടിയത്. 11.63 കോടി രൂപ വിപണി വില വരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ഹൈദരാബാദിൽ നിന്നും 55 കിലോമീറ്റർ അകലെയുളള പന്താംഗി ടോൾ പ്ലാസയിലായിരുന്നു സ്വർണ വേട്ട. കാറിൽ കടത്താനായിരുന്നു ശ്രമം. 1000 ഗ്രാമിന്റെ വീതം ബിസ്‌കറ്റ് വലിപ്പത്തിലുളള 25 കഷ്ണങ്ങളായിട്ടായിരുന്നു സ്വർണം സൂക്ഷിച്ചത്. വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇവർക്ക് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്നും ചോദ്യം ചെയ്ത ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂവെന്നും ഡിആർഐ കേന്ദ്രങ്ങൾ അറിയിച്ചു. രാജ്യത്തെ വിമാനത്താവളങ്ങൾ വഴിയുൾപ്പെടെ സ്വർണക്കടത്ത് വ്യാപകമായതോടെ ഇത് തടയാൻ കർശന നടപടികളാണ് ഡിആർഐ സ്വീകരിച്ചുവരുന്നത്.

കഴിഞ്ഞ ദിവസം ഇൻഡോറിൽ നിന്നും 3.8 കോടി രൂപയുടെ സ്വർണവും പിടികൂടിയിരുന്നു. 100 ഗ്രാമിന്റെ വീതം 69 സ്വർണക്കട്ടികളാണ് പിടികൂടിയത്. വാഹനത്തിൽ സ്വർണം കടത്താൻ സാദ്ധ്യതയുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

Related Articles

Back to top button