KeralaLatest

12 തസ്തികകളിലേക്ക് പി.എസ്.സി സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും

“Manju”

തിരുവനന്തപുരം: സര്‍ക്കാര്‍ ഹോമിയോ മെഡിക്കല്‍ കോളേജുകളില്‍ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്ബര്‍ 312/2022), മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ഇലക്‌ട്രീഷ്യൻ കം മെക്കാനിക് (കാറ്റഗറി നമ്ബര്‍ 503/2019), കണ്ണൂര്‍ ജില്ലയില്‍ ഇൻഷ്വറൻസ് മെഡിക്കല്‍ സര്‍വീസസില്‍ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്ബര്‍ 323/2022), കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡില്‍ ഓവര്‍സീയര്‍ ഗ്രേഡ് 2 (കാറ്റഗറി നമ്ബര്‍ 320/2022), കേരള സ്റ്റേറ്റ് കണ്‍സ്ട്രക്‌ഷൻ കോര്‍പ്പറേഷനില്‍ എൻജിനിയറിംഗ് അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്ബര്‍ 361/2021), കേരള ലാൻഡ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷനില്‍ ഓവര്‍സിയര്‍ ഗ്രേഡ് 2/ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 2 (കാറ്റഗറി നമ്ബര്‍ 304/2021), ഭക്ഷ്യസുരക്ഷ വകുപ്പില്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് 2 (പട്ടികവര്‍ഗ്ഗം) (കാറ്റഗറി നമ്ബര്‍ 26/2021), കേരള ഇലക്‌ട്രിക്കല്‍ ആൻഡ് അലൈഡ് എൻജിനിയറിംഗ് കമ്ബനിയില്‍ ടൈം കീപ്പര്‍ (കാറ്റഗറി നമ്ബര്‍ 95/2019), കേരള ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പ്പറേഷനില്‍ ബോയിലര്‍ അറ്റൻഡന്റ് (കാറ്റഗറി നമ്ബര്‍ 156/2022), കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷനില്‍ സെയില്‍സ് അസിസ്റ്റന്റ് ഗ്രേഡ് 2 (ജനറല്‍, സൊസൈറ്റി കാറ്റഗറി) (കാറ്റഗറി നമ്ബര്‍ 103/2022, 104/2022), കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനില്‍ ഇലക്‌ട്രീഷ്യൻ, എൻ.സി..- ഈഴവ/തിയ്യ/ബില്ലവ, മുസ്ലിം, പട്ടികജാതി (കാറ്റഗറി നമ്ബര്‍ 318/2022, 338/2022, 339/2022, 340/2022), കേരള സ്റ്റേറ്റ് പൗള്‍ട്രി ഡെവലപ്‌മെന്റ് കോര്‍പ്പറേഷനില്‍ അക്കൗണ്ട്സ് അസിസ്റ്റന്റ് (കാറ്റഗറി നമ്ബര്‍ 77/2021) തസ്തികകളിലേക്ക് സാദ്ധ്യത പട്ടിക പ്രസിദ്ധീകരിക്കാനും 35 തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാനും ഇന്നലെ ചേര്‍ന്ന പി.എസ്.സി യോഗം തീരുമാനിച്ചു.

പി.എസ്.സി അഭിമുഖം

തിരുവനന്തപുരം; സ്റ്റേറ്റ് ഫാമിംഗ് കോര്‍പ്പറേഷൻ ഒഫ് കേരള ലിമിറ്റഡില്‍ ഡ്രൈവര്‍ കം ഓഫീസ് അറ്റൻഡന്റ് (മീഡിയം/ഹെവി/ഗുഡ്സ് വെഹിക്കിള്‍) – രണ്ടാം എൻ.സി.എ വിശ്വകര്‍മ്മ (കാറ്റഗറി നമ്ബര്‍ 345/2020) തസ്തികയിലേക്ക് നാളെ രാവിലെ 10ന് പി.എസ്.സി ആസ്ഥാന ഓഫീസില്‍ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവര്‍ പി.എസ്.സി. കൊല്ലം ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.

ശാരീരിക അളവെടുപ്പ്
തിരുവനന്തപുരം ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ ഡ്രൈവര്‍, എൻ.സി.ഈഴവ/തിയ്യ/ ബില്ലവ, ഹിന്ദുനാടാര്‍ (കാറ്റഗറി നമ്ബര്‍ 405/2021, 547/2021, 44/2022) തസ്തികയിലേക്ക് അപ്പീല്‍ നല്‍കി ഡ്രൈവിംഗ് ടെസ്റ്റില്‍ പങ്കെടുത്ത് വിജയിച്ചവര്‍ക്കുള്ള ശാരീരിക പുനരളവെടുപ്പ് 10ന് 2 മണി മുതല്‍ പി.എസ്.സി ആസ്ഥാന ഓഫീസില്‍ നടത്തും. അഡ്മിഷൻ ടിക്കറ്റ്, തിരിച്ചറിയല്‍ രേഖയുടെ അസല്‍ എന്നിവ സഹിതം ഉച്ചയ്ക്ക് 12 ന് ഹാജരാകണം.

സര്‍ട്ടിഫിക്കറ്റ് പരിശോധന
ആരോഗ്യ വകുപ്പില്‍ ഡെപ്യൂട്ടി ഡിസ്ട്രിക്‌ട് എഡ്യൂക്കേഷൻ മീഡിയ ഓഫീസര്‍ (കാറ്റഗറി നമ്ബര്‍ 549/2021) തസ്തികയുടെ ചുരുക്കപ്പട്ടികയിലുള്‍പ്പെട്ടവരില്‍ ഒറ്റത്തവണ വെരിഫിക്കേഷൻ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവര്‍ക്ക് 10ന് രാവിലെ 10.30 ന് പി.എസ്.സി ആസ്ഥാന ഓഫീസില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്തും. അറിയിപ്പ് ലഭിക്കാത്തവര്‍ ജി.ആര്‍. 1 സി വിഭാഗവുമായി ബന്ധപ്പെടണം .ഫോണ്‍: 0471 2546325.

 

Related Articles

Back to top button