LatestThiruvananthapuram

സംയോജിത ചികിത്സാരീതി കാലഘട്ടത്തിന്റെ ആവശ്യം – മന്ത്രി വാസവൻ

കിംസ് ഹെല്‍ത്ത് പോത്തൻകോട് ഒ.പി. മെഡിസെന്റര്‍ ഉദ്ഘാടനം ചെയ്തു.

“Manju”

പോത്തൻകോട് : കോറൊണ പോലെ പാന്‍ഡമിക് വരുന്ന കാലഘട്ടത്തില്‍ അലോപ്പതിയും ആയുര്‍വേദവും ഹോമിയോപ്പതിയും സിദ്ധവുമൊക്കെ ചേര്‍ന്ന് ആരോഗ്യ പ്രതിരോധ മേഘലയില്‍ വലിയ സംഭാവനയാണ് നല്‍കിയതെന്നും, സംയോജിതമായ ചികിത്സാരീതി കാലത്തിനനുസരിച്ച് ഉണ്ടാകണമെന്നും സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എന്‍.വാസവൻ പറഞ്ഞു. പോത്തൻകോട് ആരംഭിക്കുന്ന കിംസിന്റെ പുതിയ ഒ.പി.മെഡി സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂതന സാങ്കേതിവിദ്യ ഉപയോഗിച്ച് മികച്ച ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതിന് കിംസ് ഹെല്‍ത്ത് ഗ്രൂപ്പിന് കഴിഞ്ഞിട്ടുണ്ടെന്നും, സമൂഹത്തിന് പ്രയോജനപ്രദമാകുന്ന രീതിയില്‍ ഗ്രാമീണമേഘലയിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കുവാൻ ഇത്തരം സംരംഭത്തിലൂടെ കഴിയുമെന്നും മന്ത്രി പറഞ്ഞു. കഴക്കൂട്ടം കിളിമാനൂര്‍ റോഡില്‍ പോത്തൻകോട് ആരംഭിക്കുന്ന കിംസ് ഹെല്‍ത്ത് കിംസ് ഹോസ്പിറ്റലിന്റെ സേവനങ്ങള്‍ സാധാരണ ജനങ്ങളിലേക്ക് എത്തുന്നതിന് കൂടുതല്‍ എളുപ്പമാകുമെന്ന്  ചടങ്ങിൽ മഹനീയ സാന്നിദ്ധ്യമായ ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി  പറഞ്ഞു. , കിംസ് ഹെല്‍ത്ത്  എക്സിക്യൂട്ടീവ് ഡയറക്ടർ ഇ.എം. നജീബ് സ്വാഗതം ആശംസിച്ച ചടങ്ങിന് ചെയര്‍മാൻ ഡോ.സഹദുള്ള അധ്യക്ഷനായിരുന്നു.  പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.ആര്‍. അനില്‍ ആശംസകളര്‍പ്പിച്ച യോഗത്തിന് കിംസ് ഹെൽത്ത് സി.ഇ. ഒ.ജെറി വർഗീസ് നന്ദിരേഖപ്പെടുത്തി.

 

Related Articles

Back to top button