KeralaLatest

‘നിങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയ ഊര്‍ജവും വിനോദവും നിലനില്‍ക്കും’;സുരേഷ്ഗോപി

“Manju”

ഹൈദരാബാദിനോട് ഐഎസ്‌എല്‍ ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് പൊരുതി വീണു. ബ്ലാസ്റ്റേഴ്‌സ് തോല്‍വി പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-1നാണ്.വിജയം ഉറപ്പിച്ച മത്സരമാണ് ഹൈദരാബാദ് നടനും എംപിയുമായ സുരേഷ് ​ഗോപി ഈ അവസരത്തില്‍ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്.

“ഈ സീസണില്‍ നിങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയ ഊര്‍ജവും വിനോദവും പ്രത്യേകമായി നിലനില്‍ക്കും. നല്ല കളി ബ്ലാസ്റ്റേഴ്‌സ്, വലിയ വെല്ലുവിളികള്‍ കാത്തിരിക്കുന്നു, ആവേശം നിലനിര്‍ത്തുക!”, എന്നാണ് സുരേഷ് ​ഗോപി കുറിച്ചത്. ഹൈദരാബാദ് എഫ്‌സിക്കെതിരെ ആദ്യഘട്ടത്തില്‍ ലീഡെടുത്തത് കേരള ബ്ലാസ്റ്റേഴ്‌സ് ആയിരുന്നു. ലോംഗ് റേഞ്ചറിലൂടെ മലയാളി താരം രാഹുല്‍ കെ പിയാണ് 69-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചത്. സാഹില്‍ ടവോരയുടെ ​ഗോളോടെ വിജയിച്ചു എന്ന് ഉറപ്പുവരുത്തിയ മത്സരം സമനിലയിള്‍ എത്തിയത്.

Related Articles

Back to top button