KeralaLatest

നവപൂജിതം ആഘോഷങ്ങൾ 22 ന് രാവിലെ  മുൻരാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും.

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യാതിഥി ആയിരിക്കും

“Manju”
ശാന്തിഗിരിയിലെ നവപൂജിതം ആഘോഷങ്ങൾ മുൻരാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും.

പോത്തൻകോട് (തിരുവനന്തപുരം): ശാന്തിഗിരി ആശ്രമ സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ തൊണ്ണൂറ്റിയേഴാമത് ജന്മദിനമായ നവപൂജിതം ആഘോഷങ്ങൾ മുൻരാഷ്ട്രപതി രാം നാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും . 2023 ആഗസ്ത് 22 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ആശ്രമത്തിലെത്തുന്ന മുൻരാഷ്ട്രപതി സ്പിരിച്വൽ സോൺ സന്ദർശിച്ച് താമരപർണ്ണശാലയിൽ പുഷ്പസമർപ്പണം നടത്തും. 9.30 ന് നവപൂജിതം സമ്മേളനം . ഭക്ഷ്യമന്ത്രി ജി. ആർ.അനിൽ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യാതിഥിയാകും. മുന്‍രാഷ്ട്രപതിയും ഗവര്‍ണറും ആശ്രമം ഗുരുസ്ഥാനീയയെ സന്ദര്‍ശിക്കും. വി.കെ.എല്‍ & അല്‍നമാല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ ഡോ. വർഗീസ് കുര്യനെ സമ്മേളനത്തില്‍‍ ആദരിക്കും. നവപൂജിതം സുവനീര്‍ പ്രകാശനം നടക്കും . സംസ്ഥാനത്തെ ആദ്യത്തെ ആര്‍ട്ടിഫ്യല്‍ ഇന്റലിജന്‍സ് ഹൈടെക് ഇസ്കൂളായി ശാന്തിഗിരി വിദ്യാഭവന്‍ മാറുന്നതിന്റെയും നൂറു വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഐ..എസ് പരിശീലനം നല്‍കുന്ന ‘നവജ്യോതിശ്രീകരുണാകരഗുരു എന്‍ഡോവ്മെന്റ്‘ പദ്ധതിയുടെയും പ്രഖ്യാപനം ചടങ്ങില്‍ നടക്കും. അടൂർ പ്രകാശ് എം.പി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ഡയറക്ടര്‍ സ്വാമി നവനന്മ ജ്ഞാന തപസ്വി, മാണിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ, എം.ജി.സര്‍വകലാശാല മുന്‍വൈസ്ചാന്‍സലര്‍ ഡോ.ബാബു സെബാസ്റ്റ്യന്‍,സിന്ദൂരം ചാരിറ്റീസ് ചെയര്‍മാന്‍ സബീർ തിരുമല, ഡോ.കെ.എന്‍. ശ്യാമപ്രസാദ്, ഡോ.പി..ഹേമലത എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.

ഉച്ചയ്ക്ക് 12.30 ന് നടക്കുന്ന സാംസ്കാരിക സമ്മേളനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. രാജ്യസഭ എം.പി. ബിനോയ് വിശ്വം നവപൂജിതം സന്ദേശം നല്‍കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ.അനന്തഗോപന്‍ മുഖ്യപ്രഭാഷണം നടത്തും. പ്രശസ്ത ഗ്യാസ്ട്രോ എന്‍ട്രോളജിസ്റ്റ് ഡോ. എം.നരേന്ദ്രനെ ആദരിക്കും. ശാന്തിഗിരി ആശ്രമം വൈസ് പ്രസിഡന്റ് സ്വാമി നിര്‍മ്മോഹാത്മ ജ്ഞാനതപസ്വി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ബിലീവേഴ്സ് ചര്‍ച്ച് ഓക്സിലറി ബിഷപ്പ് മാത്യൂസ് മാര്‍ സില്‍വാനിയോസ് എപ്പിസ്കോപ്പ, മുന്‍ എം.പി. പന്ന്യന്‍ രവീന്ദ്രന്‍, ജനപക്ഷം ചെയര്‍മാന്‍ പി.സി. ജോര്‍ജ്, സ്വാമി ശിവാമൃത ചൈതന്യ (അമൃതാനന്ദമയി മഠം, കൈമനം) , സി.പി. (എം) സംസ്ഥാനകമ്മിറ്റി അംഗം ആനാവൂര്‍ നാഗപ്പന്‍, ..റ്റി.യു.സി സംസ്ഥാന സെക്രട്ടറി കെ.പി.ശങ്കര്‍ ദാസ്, ഭാരതീയ ജനതാപാര്‍ട്ടി സംസ്ഥാന സെക്രട്ടറി അഡ്വ.എസ്.സുരേഷ്, ഡോ.ചിന്ത ജെറോം, ശിവസേന സംസ്ഥാന കോര്‍ഡിനേറ്റര്‍ അഡ്വ. പേരൂര്‍ക്കട ഹരികുമാര്‍, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എം. റാസി, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ലേഖകുമാരി, പോത്തന്‍കോട്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.അനിതകുമാരി, വാമനപുരം ബ്ലോക്ക് പഞ്ചായത്തംഗം കെ.സജീവ്, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.അനില്‍കുമാര്‍, വാര്‍ഡ് മെമ്പര്‍ കോലിയക്കോട് മഹീന്ദ്രന്‍, പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ വര്‍ണ്ണ ലതീഷ്, ആര്‍മി കമാന്റിംഗ് ഓഫീസര്‍ കേണല്‍ നവീന്‍ ബെന്‍ജിത്ത്, ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് & ടാക്സേഷന്‍ അസി. പ്രൊഫ.അനില്‍കുമാര്‍, ഡോ.ഡി..ജി. ഓഫ്. സി.ആര്‍.പി.എഫ്. ഹോസ്പിറ്റല്‍ ഡോ.നക്കീരന്‍, റിട്ട.ബി.എസ്.എഫ്. കമാന്‍ഡന്റ് പ്രസാദ് കുറുപ്പ്, ബി.എസ്.എഫ്. കമാന്‍ഡന്‍റ് ശര്‍മ്മ, റിട്ട.കേണല്‍ എം.ആര്‍.ആര്‍.നായര്‍, നാച്ചുറോപ്പതി, യോഗ സ്റ്റഡി സെന്റര്‍ ഡോ.വസുന്ധര, കോണ്‍ഗ്രസ് നെടുമങ്ങാട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പൂലന്തറ കിരണ്‍ദാസ്, പൂലന്തറ.റ്റി.മണികണ്ഠന്‍നായര്‍ എന്നിവരും ആര്‍ട്സ് & കള്‍ച്ചര്‍ ഡിവിഷനുകളുടെ പ്രതിനിധികളായ ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം ഗവേണിംഗ് കമ്മിറ്റി സീനിയര്‍ കണ്‍വീനര്‍ ‍ഹലിന്‍കുമാര്‍.കെ.വി, ശാന്തിഗിരി ഗൃഹസ്ഥാശ്രമസംഘം ഗവേണിംഗ് കമ്മിറ്റി സീനിയര്‍ കണ്‍വീനര്‍ അജോ ജോസ്, ശാന്തിഗിരി മാതൃമണ്ഡലം, ഗവേണിംഗ് കമ്മിറ്റി കണ്‍വീനര്‍, ലേഖ..കെ, ശാന്തിഗിരി ഗുരുമഹിമ ഗവേണിംഗ് കമ്മിറ്റി കോര്‍ഡിനേറ്റര്‍, കുമാരി പ്രതിഭ.എസ്.എസ്, എന്നിവര്‍ സംബന്ധിക്കും. സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വി സ്വാഗതവും ബ്രഹ്മചാരി അരവിന്ദ്.പി കൃതജ്ഞതയും രേഖപ്പെടുത്തും.

വൈകിട്ട് 3.30 ന് പൊതുസമ്മേളനം ഗതാഗതമന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് എന്‍.കൃഷ്ണന്‍നായര്‍ അദ്ധ്യക്ഷനാകുന്ന സമ്മേളനത്തില്‍ മുന്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി റ്റി.കെ.. നായര്‍ ഐ..എസ്. (റിട്ട., സരസ്വതി വിദ്യാലയം ചെയര്‍മാന്‍ ഡോ.ജി.രാജ്‌മോഹന്‍ എന്നിവരെ ആദരിക്കും. ഗവ. ചീഫ് വിപ്പ് കെ.എന്‍. ജയരാജ്, രാജ്യസഭാഗം എ..റഹീം, കടകം‌പളളി സുരേന്ദ്രന്‍ എം.എല്‍., മുന്‍ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ , മലങ്കര ഓര്‍ത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസനാധിപൻ ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയസ് മെത്രാപ്പൊലീത്ത, സ്വാമി സുരേശ്വരാനന്ദ (ശിവഗിരി മഠം), പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൗലവി, മലങ്കര സഭ തിരുവനന്തപുരം മേജര്‍ അതിരൂപത സഹായമെത്രാന്‍ ഡോ. മാത്യൂസ് മാര്‍ പോളികാര്‍പ്പസ്, മുന്‍ എം . പി. എന്‍.പീതാംബരക്കുറുപ്പ്, തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് പാലോട് രവി, ബി.ജെ.പി.സംസ്ഥാന വൈസ് പ്രസിഡന്റ് വി.ശിവന്‍കുട്ടി, ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാർ, ബി.ജെ.പി.സംസ്ഥാന സെക്രട്ടറി അഡ്വ.ജെ.ആര്‍ പത്മകുമാര്‍കോണ്‍ഫെഡറേഷന്‍ ഓഫ് കേരള ടൂറിസം ഇന്‍ഡസ്ട്രി പ്രസിഡന്റ് ഇ.എം.നജീബ്രീഗോകുലം മെഡിക്കല്‍ കോളേജ് വൈസ് ചെയര്‍മാന്‍ ഡോ.കെ.കെ.മനോജന്‍കെ.പി.സി.സി സെക്രട്ടറി അഡ്വ.ബി.ആര്‍.എം ഷഫീര്‍, ‍ എസ്.എന്‍. ഡി.പി പാറശാല യൂണിയന്‍ സെക്രട്ടറി ചൂഴാല്‍ നിര്‍മ്മലന്‍, മഹിള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ദീപ അനില്‍, സംസ്ഥാന സാംസ്കാരിക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.മധുപാല്‍, ബി.ജെ.പി. ദേശീയനിര്‍വാഹകസമിതി അംഗം കരമന ജയന്‍, ശ്മണ്ണന്തല ജെ.എം.എം സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ ഫാ.ഷിബു..പ്ലാവില, മാന്നാനം കെ.. ഇംഗ്ലീഷ് മീഡിയം സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.ജെയിംസ് മുല്ലശ്ശേരി, ബി.ജെ.പി ജില്ലാ സെക്രട്ടറി എം.ബാലമുരളി, തിരുവനന്തപുരം ഡി.സി.സി. വൈസ് പ്രസിഡന്റ് അഡ്വ.എം.മുനീര്‍, ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ പാനല്‍ ബോര്‍ഡ് അംഗം ജോര്‍ജ്ജ് സെബാസ്റ്റ്യന്‍, ജില്ല പഞ്ചായത്തംഗങ്ങളായ കെ.വേണുഗോപാലന്‍ നായര്‍,കെ. ഷീലകുമാരി, ബ്ലോക്ക് പഞ്ചായത്തംഗം മലയില്‍കോണം സുനില്‍, പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.ആര്‍.അനില്‍കുമാര്‍, കഴക്കൂട്ടം ജാഗ്രത സമിതി ചെയര്‍മാന്‍ എം..ലത്തീഫ്ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ.ഡി.കെ. സൗന്ദരരാജൻ,  കേരള കോണ്‍ഗ്രസ് എം. സംസ്ഥാന കമ്മിറ്റി അംഗം കെ. ഷോഫി, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആര്‍.സഹീറത്ത് ബീവി, മംഗലപുരം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ഷാനിഫ ബീഗം, സി.പി.എം. കോലിയക്കോട് ഏരിയ സെക്രട്ടറി ഇ..സലീം, മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി എ.എം.റാഫി, മെമ്പര്‍ എസ്.സുധര്‍മ്മിണി, വയലാര്‍ രാമവര്‍മ്മ സാംസ്കാരിക വേദി സെക്രട്ടറി മണക്കാട് രാമചന്ദ്രന്‍,ആര്‍ട്സ് & കള്‍ച്ചര്‍ ഡിവിഷനില്‍ നിന്നും ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം ഗവേണിംഗ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍, ഡോ.മുരളീധരന്‍.എം,ശാന്തിഗിരി വിശ്വസംസ്കൃതികലാരംഗം ഗവേണിംഗ് കമ്മിറ്റി ഡെപ്യൂട്ടി ജനറല്‍ കണ്‍വീനര്‍, പി.ജി. രമണന്‍, ശാന്തിഗിരി മാതൃണ്ഡലം. ഗവേണിംഗ് കമ്മിറ്റി അസിസ്റ്റന്റ് ജനറല്‍ കണ്‍വീനര്‍ അഡ്വ.ചന്ദ്രലേഖ.കെ.കെ., ശാന്തിഗിരി ശാന്തിമഹിമ, ഗവേണിംഗ് കമ്മിറ്റി കോര്‍ഡിനേറ്റര്‍ ബ്രഹ്മചാരി ജി. ഗുരുപ്രിയന്‍, ശാന്തിഗിരി ഗുരുമഹിമ ഗവേണിംഗ് കമ്മിറ്റി കോര്‍ഡിനേറ്റര്‍ കുമാരി എസ്. ശ്രീരത്നം ‍തുടങ്ങിയവര്‍ സംബന്ധിക്കും.

നവപൂജിതം ആഘോഷങ്ങളുടെ ഭാഗമായി ആഗസ്റ്റ് 1 മുതൽ 21 ദിവസത്തെ വ്രതാനുഷ്ഠാനങ്ങൾക്കും പ്രാർത്ഥനാസങ്കൽപങ്ങൾക്കും തുടക്കമായി. കേന്ദ്രാശ്രമത്തിലും ബ്രാഞ്ചുകളിലും പുഷ്പസമർപ്പണവും പ്രത്യേക പ്രാർത്ഥനകളും അന്നദാനവും നടന്നുവരികയാണ്. ആശ്രമത്തിന്റെ വിവിധ സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിൽ രാജ്യത്തുടനീളം ഏരിയതലത്തിൽ സത്സംഗങ്ങളും കുടുംബസംഗമങ്ങളും നിരവധി ജീവകാരുണ്യപ്രവർത്തനങ്ങളും നടക്കുന്നു.

നവപൂജിതദിനമായ 22 ന് രാവിലെ 5മണിക്ക് സന്യാസി സംഘത്തിന്റെ പ്രത്യേക പുഷ്പാ‍ഞ്ജലിയോടെ ചടങ്ങുകള്‍ ആരംഭിക്കും. 6 മണിക്ക് ധ്വജം ഉയര്‍ത്തല്‍, 7 മണിമുതല്‍ പുഷ്പസമര്‍പ്പണം. ഉച്ചയ്ക്ക് അന്നദാനവും വിവിധ സമർപ്പണങ്ങളും. വൈകിട്ട് 5 ന് ദീപപ്രദക്ഷിണം. നവപൂജിതം ആഘോഷങ്ങൾക്ക് മിഴിവേകാൻ ജാപ്പാനീസ് നർത്തകി കനേമി ടോമിയാസുവിന്റെ ഭരതനാട്യചുവടുകളുമുണ്ടാകും. രാത്രി 9.30 ന് വിശ്വസംസ്കൃതി കലാരംഗത്തിന്റെ വിവിധ കലാപരിപാടികള്‍ അരങ്ങേറും . സെപ്തംബര്‍ 20 ന് നടക്കുന്ന പൂര്‍ണ്ണ കുംഭമേളയോടെ ഇക്കൊല്ലത്തെ നവപൂജിതം ആഘോഷപരിപാടികള്‍ക്ക് സമാപനമാകും

Related Articles

Back to top button