ArticleKannurKeralaLatest

സഹായത്തിനായി നമ്മളോട് കാരുണ്യം തേടുന്ന ആ കണ്ണുകളിൽ ജീവിക്കാനുള്ള കൊതിയാണ്..ഈ ചെറുപ്പക്കാരന് നൽകാം ഒരു കൈത്താങ്ങ് ….

“Manju”

ജീവിതം എല്ലാവർക്കും പ്രതീക്ഷയും പ്രത്യാശയുമാണ് നൽകുന്നത്. നല്ലൊരു ജോലിയും കുടുംബജീവിതവുമൊക്കെയാണ് ഒരാളുടെ ഏറ്റവും വലിയ പ്രതീക്ഷ. നമ്മളൊക്കെ സ്വപ്നങ്ങൾ നെയ്യുന്നു. പക്ഷേ പലരും ചെന്നെത്തുന്നതോ ദു:ഖത്തിന്റെ, വേദനയുടെ ആഴക്കടലിൽ.
അവിടെ മുങ്ങിയും പൊങ്ങിയും ഇരുളടഞ്ഞും പോകുന്ന എത്രയോ ജീവിതങ്ങളെ നമ്മൾ കാണുന്നു. നിത്യചിലവിനു പോലും വകയില്ലാതെ ബുദ്ധിമുട്ടിയിരുന്ന കൂലിപ്പണിക്കാരനായ ഒരച്ഛന്റെ നിസഹായതയിലേക്ക് ഞാൻ നിങ്ങളെ കൂട്ടിക്കൊണ്ടു പോകുകയാണ്.
അഞ്ചരക്കണ്ടിയിലെ പലേരി . കണ്ണൂർ ജില്ലയിലെ ഒരു ചെറിയഗ്രാമം. തന്റെ മകൻ പ്രജിൻ, പി.എസ്.സി ടെസ്റ്റ് എഴുതി ഫലം കാത്തിരിക്കുമ്പോൾ അവനു കിട്ടാൻ പോകുന്ന ജോലിയിൽ പ്രതീക്ഷയിട്ട് അവന്റെ അച്ഛൻ വിജയൻ കാത്തിരുന്നു. തങ്ങളുടെ കഷ്ടപാടുകൾ തീരുമെന്ന് വിശ്വസിച്ച് അമ്മ പ്രജിതയും.
വിധി പലർക്കും നല്ലതാണ് നൽകുന്നത് എന്നാൽ ചിലരെ അതു തകർത്തെറിയും.
ഇന്ന് പ്രജിനു വേണ്ടത് ഇരുപതു ലക്ഷം രൂപയാണ്. അത് വേറെ ഒന്നിനുമല്ല. പ്രവർത്തന രഹിതമായ തന്റെ രണ്ടു വൃക്കകൾ ഇനി ചലിച്ചില്ലെങ്കിൽ തീർന്നു അവന്റെ ജീവിതം.

കഴിഞ്ഞ മൂന്നുമാസമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ മഞ്ഞപുരണ്ട വെളിച്ചത്തിൽ നിർവികാരനായി അവൻ കിടക്കുന്നു. ആ കണ്ണുകളിൽ നിന്നു ഇടയ്ക്കിടെ കണ്ണുനീരൊഴുകിയിറങ്ങുന്നു.
മനുഷ്യന്റെ കദനത്തിൽ മനസലിയുന്ന ഒരുപിടിയാളുകളൂണ്ട്. പലേരിയിൽ അവരൊക്കെ ചേർന്ന് ഒരു കൂട്ടായ്മയുണ്ടാക്കി.
ജീവിതത്തിലേക്ക് ബിരുദധാരിയായ ഒരു ചെറുപ്പക്കാരനെ തിരികെ കൊണ്ടുവരാനുള്ള തുക കണ്ടെത്താനായി
അവനു കൂടെയുള്ളത് നാട്ടുകാരായ സുമനസുകളുടെ സ്നേഹമാണ്.
ചന്ദ്രൻ കല്ലാട്ടും ഒ. വി. അഫ്‌‌സലുമൊക്കെ ചേർന്ന കൂട്ടായ്മ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.
ജീവിക്കാനുള്ള അവന്റെ ആഗ്രഹത്തിനു വില കൊടുത്ത് ദയവായി എല്ലാവരും തങ്ങളാലാവും വിധം സഹായിക്കുക. പ്രജിന്റെ ഇന്നാകെയുള്ള ഒരാഗ്രഹം ‘ഈ ലോകത്ത് ജീവിക്കുക എന്നതു മാത്രമാണ്.
കൂട്ടായ്മയുടെ നേതൃത്വത്തിൽ കാനറ ബാങ്ക് ചക്കരക്കൽ ശാഖയിൽ ഒരു അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. പ്രജീഷിനെ സഹായിക്കാൻ.
അതു ചെറുതോ, വലുതോ ആയിക്കോട്ടേ . തങ്ങളാലാവും വിധമുള്ള സഹായം അയയ്ക്കുക. അവൻ ജീവിതത്തിലേക്ക് തിരിച്ചുവരട്ടെ . അവൻ നമ്മോടൊപ്പം ഈ ലോകത്തു ജീവിക്കട്ടെ. അവന്റെ കുടുംബം ആശ്വസിക്കട്ടെ. അവൻ പുഞ്ചിരിക്കട്ടെ.
നിങ്ങളുടെ സഹായങ്ങൾ ദയവായി ഈ അക്കൗണ്ടിലേക്ക് അയയ്ക്കുക.
കാനറ ബാങ്ക് ചക്കരയ്ക്കൽ ബ്രാഞ്ച്
അക്കൗണ്ട് നമ്പർ: 4698101008150
IFSC Code : CNRB0004698
Contact No:+91 70256 21584

ജീവിക്കാനുള്ള ഒരാളുടെ ആഗ്രഹത്തോട് ചേർന്നു നിൽക്കുക എന്നതാണ് യഥാർത്ഥ ജീവകാരുണ്യം.
പ്രജിൻ ജീവിക്കട്ടെ… നമ്മോടൊപ്പം.. നമുക്കവനെ സഹായിക്കാം.

 

 

 

Related Articles

Back to top button