IndiaLatest

സവാള വില കിലോയ്ക്ക് 25 രൂപ

“Manju”

ന്യൂഡൽഹി: സവാള വില കിലോയ്ക്ക് 25 രൂപ സബ്സിഡി നിരക്കിൽ വിൽപന നടത്താൻ കേന്ദ്ര സർക്കാർ. നാഷനൽ കോഓപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷൻ ഓഫ് ഇന്ത്യ (എൻസിസിഎഫ്) വഴി ഇന്ന് മുതൽ വിൽപന തുടങ്ങും. സവാള കയറ്റുമതിക്ക് 40 ശതമാനം തീരുവ ഏർപ്പെടുത്തിയതിനു പിന്നാലെയാണു തീരുമാനം.

സവാള, ഉരുളക്കിഴങ്ങ് എന്നിവയുടെ വിലയിൽ ക്രമാനുഗതമായ വർധനയുണ്ടെന്ന റിസർവ് ബാങ്ക് ബുള്ളറ്റിൻ പുറത്തുവന്നതിനെ തുടർന്നാണു സവാള കയറ്റുമതിക്ക് 40 ശതമാനം തീരുവ ഏര്‍പ്പെടുത്തിയത്. ഒക്ടോബറിലെ വിളവെടുപ്പു വരെ സവാള വില പിടിച്ചു നിർത്താനാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.

Related Articles

Back to top button