KeralaLatest

നവപൂജിതം സാംസ്കാരിക സമ്മേളനം ആരംഭിച്ചു.

“Manju”
സ്വാമ ഗുരുസവിധ് ജ്ഞാന തപസ്വി സ്വാഗതം ആശംസിക്കുന്നു.

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമ സ്ഥാപകന്‍ നവജ്യോതി ശ്രീകരുണാകര ഗുരുവിന്റെ 97-ാം ജന്മദിനത്തോടനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനം ആരംഭിച്ചു. കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യുന്ന യോഗത്തില്‍ മുന്‍ എം.പി. പന്ന്യന്‍ രവീന്ദ്രന്‍ അധ്യക്ഷനായി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ.അനന്തഗോപന്‍ മുഖ്യപ്രഭാഷണം നടത്തും. പ്രശസ്ത ഗ്യാസ്ട്രോ എന്‍ട്രോളജിസ്റ്റ് ഡോ. എം.നരേന്ദ്രനെ ചടങ്ങില്‍ ആദരിക്കും.

അദ്ധ്യക്ഷന്‍ – പന്ന്യന്‍ രവീന്ദ്രന്‍, മുന്‍ എം.പി. സംസാരിക്കുന്നു.

ശാന്തിഗിരി ആശ്രമം വൈസ് പ്രസിഡന്റ് സ്വാമി നിര്‍മ്മോഹാത്മ ജ്ഞാനതപസ്വി മഹനീയ സാന്നിദ്ധ്യം വഹിക്കുന്ന ചടങ്ങില്‍ ബിലീവേഴ്സ് ചര്‍ച്ച് ഓക്സിലറി ബിഷപ്പ് മാത്യൂസ് മാര്‍ സില്‍വാനിയോസ് എപ്പിസ്കോപ്പ, സ്വാമി ശിവാമൃത ചൈതന്യ (അമൃതാനന്ദമയി മഠം, കൈമനം) , സി.പി. ഐ (എം) സംസ്ഥാനകമ്മിറ്റി അംഗം ആനാവൂര്‍ നാഗപ്പന്‍, എ.ഐ.റ്റി.യു.സി സംസ്ഥാന സെക്രട്ടറി കെ.പി.ശങ്കര്‍ ദാസ്, കെ.പി.സി.സി. സെക്രട്ടറി ബി.ആര്‍.എം. ഷഫീര്‍, ഡോ.ചിന്ത ജെറോം, ശിവസേന സംസ്ഥാന കോര്‍ഡിനേറ്റര്‍ അഡ്വ. പേരൂര്‍ക്കട ഹരികുമാര്‍, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എം. റാസി, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ലേഖകുമാരി, പോത്തന്‍കോട്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.അനിതകുമാരി, വാമനപുരം ബ്ലോക്ക് പഞ്ചായത്തംഗം കെ.സജീവ്, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.അനില്‍കുമാര്‍, വാര്‍ഡ് മെമ്പര്‍ കോലിയക്കോട് മഹീന്ദ്രന്‍, പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് മെമ്പര്‍‍ വര്‍ണ്ണ ലതീഷ്, ആര്‍മി കമാന്റിംഗ് ഓഫീസര്‍ കേണല്‍ നവീന്‍ ബെന്‍ജിത്ത്, ബുദ്ധിസ്റ്റ് സ്റ്റഡീസ് അസി. പ്രൊഫ.അനില്‍കുമാര്‍, ഡോ.ഡി.ഐ.ജി. ഓഫ്. സി.ആര്‍.പി.എഫ്. ഹോസ്പിറ്റല്‍ ഡോ.നക്കീരന്‍, റിട്ട.ബി.എസ്.എഫ്. കമാന്‍ഡന്റ് പ്രസാദ് കുറുപ്പ്, റിട്ട.കേണല്‍ എം.ആര്‍.ആര്‍.നായര്‍, നാച്ചുറോപ്പതി, യോഗ സ്റ്റഡി സെന്റര്‍ ഡോ.വസുന്ധര, കോണ്‍ഗ്രസ് നെടുമങ്ങാട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പൂലന്തറ കിരണ്‍ദാസ്, പൂലന്തറ.റ്റി.മണികണ്ഠന്‍നായര്‍ എന്നിവരും ആര്‍ട്സ് & കള്‍ച്ചര്‍ ഡിവിഷനുകളുടെ പ്രതിനിധികളായ ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം ഗവേണിംഗ് കമ്മിറ്റി സീനിയര്‍ കണ്‍വീനര്‍ ‍ഹലിന്‍കുമാര്‍.കെ.വി, ശാന്തിഗിരി ഗൃഹസ്ഥാശ്രമസംഘം ഗവേണിംഗ് കമ്മിറ്റി സീനിയര്‍ കണ്‍വീനര്‍ അജോ ജോസ്, ശാന്തിഗിരി മാതൃമണ്ഡലം, ഗവേണിംഗ് കമ്മിറ്റി കണ്‍വീനര്‍, ലേഖ.ഇ.കെ, ശാന്തിഗിരി ഗുരുമഹിമ ഗവേണിംഗ് കമ്മിറ്റി കോര്‍ഡിനേറ്റര്‍, കുമാരി പ്രതിഭ.എസ്.എസ്, എന്നിവര്‍ സംബന്ധിക്കും. സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വി സ്വാഗതവും ബ്രഹ്മചാരി അരവിന്ദ്.പി കൃതജ്ഞതയും രേഖപ്പെടുത്തും.

Related Articles

Back to top button