IndiaLatest

ഭക്ഷ്യവിഷബാധ ; മഹാരാഷ്ട്രയില്‍ 30 സ്കൂള്‍ വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

“Manju”

മഹാരാഷ്ട്രയിലെ ഭണ്ഡാര ജില്ലയിലെ ആശ്രാം സ്‌കൂളിലെ 30 വിദ്യാര്‍ഥികളെ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുംസാര്‍ ടൗണിലെ യെരാളി ആശ്രാം സ്‌കൂളിലാണ് സംഭവം. വ്യാഴാഴ്‌ച ഛര്‍ദ്ദിയും വയറുവേദനയും പനിയും അനുഭവപ്പെട്ടതായി സ്‌കൂളിലെ ചില വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ജില്ലാ ആരോഗ്യ വകുപ്പിന്റെ സംഘം സ്‌കൂള്‍ ഹോസ്റ്റലില്‍ താമസിക്കുന്ന 325 വിദ്യാര്‍ഥികളെ പരിശോധിച്ചതായി ജില്ലാ ഹെല്‍ത്ത് ഓഫീസര്‍ മിലിന്ദ് സോംകുവാര്‍ പറഞ്ഞു. ഇവരില്‍ 30 വിദ്യാര്‍ഥികളെ തുംസാറിലെ ഉപജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഹോസ്റ്റലില്‍ നല്‍കിയ ഭക്ഷണം കഴിച്ച്‌ വിദ്യാര്‍ഥികള്‍ക്ക് അസുഖം വന്നതിനാല്‍ ഭക്ഷ്യവിഷബാധയാണെന്ന് സംശയിക്കുന്നുവെന്നും എല്ലാ വിദ്യാര്‍ഥികളും ഇപ്പോള്‍ സുഖമായിരിക്കുന്നുവെന്നും ഉടൻ ഡിസ്ചാര്‍ജ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും സാമ്പിളുകള്‍ ആരോഗ്യവകുപ്പ് പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. ആദിവാസി വിഭാഗങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് സെക്കൻഡറി തലം വരെ വിദ്യാഭ്യാസം നല്‍കുന്ന റസിഡൻഷ്യല്‍ സ്കൂളുകളാണ് ആശ്രാം സ്കൂളുകള്‍.

Related Articles

Back to top button