IndiaLatest

ഏകദിന റാങ്കിങ്ങിലും ഒന്നാമതെത്തി ഇന്ത്യ

“Manju”

മൊഹാലി: ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയതിനു പിന്നാലെ ഏകദിന റാങ്കിങ്ങിലും ഒന്നാം സ്ഥാനത്തെത്തി ഇന്ത്യ. നിലവില്‍ ടെസ്റ്റ് – ട്വന്റി 20 റാങ്കിങ്ങിലും ഒന്നാം നമ്പര്‍ ടീം ഇന്ത്യയാണ്. 116 പോയിന്റോടെ പാകിസ്താനെ മറികടന്നാണ് ഇന്ത്യ ഏകദിന റാങ്കിങ്ങില്‍ ഒന്നാമതെത്തിയത്. ട്വന്റി 20 റാങ്കിങ്ങില്‍ 264 പോയിന്റോടെയാണ് ഇന്ത്യ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ ശുഭ്മാന്‍ ഗില്‍, ഋതുരാജ് ഗെയ്ക്‌വാദ്, കെ.എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ് എന്നിവരുടെ ഇന്നിങ്‌സുകളാണ് ഇന്ത്യയെ അനായാസ ജയത്തിലേക്ക് നയിച്ചത്.

Related Articles

Back to top button