IndiaLatest

‘യുപിഐ എടിഎം’; കാര്‍ഡില്ലാതെ എടിഎമ്മില്‍ നിന്ന് പണമെടുക്കാം

“Manju”

ഡിജിറ്റല്‍ സാങ്കേതിക വിദ്യയില്‍ പ്രകടമായ വളര്‍ച്ചയാണ് രാജ്യം കാഴ്ചവെക്കുന്നത്. ഇതില്‍ ഏറ്റവും പുതിയതാണ് യുപിഐ എടിഎം‘. കാര്‍ഡില്ലാതെ എടിഎമ്മില്‍ നിന്ന് പണമെടുക്കാൻ അനുവദിക്കുന്ന സംവിധാനമാണ് ഇത്. രാജ്യത്തെ ആദ്യത്തെ യുപിഐ എടിഎം ആണ് ഹിറ്റാച്ചി അവതരിപ്പിച്ചത്.

ഹിറ്റാച്ചി പേയ്‌മെന്റ് സര്‍വീസസും നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷൻ ഓഫ് ഇന്ത്യയും സംയുക്തമായാണ് യുപിഐ എടിഎം അവതരിപ്പിച്ചത്. എടിഎം കാര്‍ഡുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിന് ഈ സംവിധാനം സഹായിക്കും. പണമെടുക്കാനായി കാര്‍ഡ് കൈയില്‍ കരുതേണ്ടതില്ല. ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങളും മറ്റും ചേരുന്നതില്‍ നിന്ന് പരിഹാരം കാണാൻ യുപിഐ എടിഎമ്മിന് കഴിയും.

ബാങ്കിംഗ് സേവനങ്ങളിലേക്ക് എളുപ്പത്തില്‍ ആക്‌സസ് നല്‍കാൻ യുപിഐ എടിഎമ്മിന് കഴിയുന്നു. ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് എടിഎം പ്രവര്‍ത്തിക്കുന്നത്. സാങ്കേതികവിദ്യയുമായി സമന്വയിച്ച്‌ അത്യാധുനിക സൗകര്യങ്ങള്‍ നല്‍കുകയാണ് ഹിറ്റാച്ചി പേയ്‌മെന്റ് ലക്ഷ്യമിടുന്നത്. 3,000-ത്തിലധികം എടിഎം ലോക്കേഷനുകളിലാണ് യുപിഐ എടിഎം സംവിധാനം സജ്ജമാക്കിയിരിക്കുന്നത്.

 

Related Articles

Back to top button