KeralaLatest

കിറ്റ്‌സിൽ ഗസ്റ്റ് ഫാക്കൽറ്റി

“Manju”

തിരുവനന്തപുരം : കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന്റെ (കീറ്റ്‌സ്) ഹെഡ് ഓഫീസിലേക്ക് ഇംഗ്ലീഷ് വിഷയം കൈകാര്യം ചെയ്യുന്നതിന് ഗസ്റ്റ് ഫാക്കൽറ്റി താത്കാലിക തസ്തികയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത 60 ശതമാനം മാർക്കോടെ എം.എ ഇംഗ്ലീഷ്/ ഇംഗ്ലീഷ് ലിറ്ററേച്ചർ (ഫുൾടൈം), യൂ.ജി.സി നെറ്റ്/ ജെ.ആർ.എഫ്, മികച്ച അക്കാദമിക് നിലവാരം, പോസ്റ്റ് – 1. പ്രായപരിധി 01.01.2023 ന് 40 വയസ് കവിയാൻ പാടില്ല. യോഗ്യതകൽ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ സഹിതമുള്ള വിശദമായ അപേക്ഷ ഡയറക്ടർ, കിറ്റ്‌സ്, തൈക്കാട്, തിരുവനന്തപുരം – 14 എന്ന വിലാസത്തിൽ സെപ്റ്റംബർ 13 നു മുമ്പായി അയയ്ക്കണം. വിശദവിവരങ്ങൾക്ക്: www.kittsedu.org, 0471-2327707.

Related Articles

Back to top button