Thrissur

ചാലക്കുടി താലൂക്കിലെ ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ അവലോകന യോഗം മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥിന്റെ അധ്യക്ഷതയിൽ ചേർന്നു

“Manju”

ബിന്ദുലാൽ തൃശ്ശൂർ

ചാലക്കുടി താലൂക്കിലെ ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ അവലോകന യോഗം മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥിന്റെ അധ്യക്ഷതയിൽ ചേർന്നു. എം എൽ എ മാരായ ബി.ഡി. ദേവസ്സി, വി.ആർ. സുനിൽകുമാർ, നഗരസഭ ചെയർപേഴ്‌സൺ ജയന്തി പ്രവീൺ കുമാർ, തഹസിൽദാർ ഇ എൻ രാജു, ചാലക്കുടി ഡി വൈ എഫ് എസ് പി സന്തോഷ് കുമാർ, തുടങ്ങിയവർ പങ്കെടുത്തു.
തമിഴ് നാട്ടിലെ ഷോളയാർ ഡാമിൽനിന്നുള്ള അധിക ജലം വരുന്നതിനാൽ ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് അതീവ ജാഗ്രതയോടെ നിരീക്ഷിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. ചാലക്കുടി പുഴയിലേക്ക് വെള്ളം ഒഴുക്കി വിടുന്നതിന് വേണ്ടി നിർമ്മിച്ച ചില തോടുകൾ വളരെ താഴെയായി സ്ഥിതിചെയ്യുന്നത് മൂലം, പുഴയിൽ വെള്ളം ഉയരുന്ന അവസരത്തിൽ വെള്ളം തിരികെ കയറുന്ന അവസ്ഥ ഉണ്ടാകുന്നുണ്ടെന്ന് ബി.ഡി. ദേവസ്സി എം.എൽ.എ പറഞ്ഞു. ഇത് പരിഹരിക്കുന്നതിന് വിശദമായ പഠനം നടത്തി നടപടികൾ സ്വീകരിക്കണം. കപ്പത്തോട്, കൂടപ്പുഴ, വെട്ടുകടവ് തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുന്നത് തടയുന്നത് സംബന്ധിച്ച് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് റവന്യൂ, ജലവിഭവ വകുപ്പുകളോട് നിർദ്ദേശിച്ചു. കൊടുങ്ങല്ലൂർ മണ്ഡലത്തിൽ, മുൻകാലങ്ങളിൽ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ച കുഴൂർ പഞ്ചായത്തിലെ സ്ഥിതിഗതികൾ നിലവിൽ ഭദ്രമാണെന്നും എല്ലാ വകുപ്പുകളുടെയും സഹകരണത്തോടെ പ്രവർത്തനങ്ങൾ

Related Articles

Back to top button