Uncategorized

പിഎം വിശ്വകര്‍മ്മയോജന; ഉദ്ഘാടനം 17 ന് പ്രധാനമന്ത്രി നിര്‍വഹിക്കും.

“Manju”

ന്യൂഡല്‍ഹി: പരമ്പരാഗത കരകൗശലത്തൊഴിലാളികള്‍ക്കായി നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പിഎം വിശ്വകര്‍മ്മയോജനയുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 17 ന് പ്രധാനമന്ത്രി നിര്‍വഹിക്കും. ഞായറാഴ്ച രാവിലെ 11 മണിക്ക് ദ്വാരകയിലെ ഇന്ത്യ ഇന്റര്‍നാഷണല്‍ കണ്‍വെൻഷൻ ആൻഡ് എക്സ്പോ സെന്ററിലാണ് ഉദ്ഘാടന ചടങ്ങുകള്‍ നടക്കുകയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

സ്വാതന്ത്ര്യദിനത്തിലാണ് രാജ്യത്തെ പരമ്പരാഗത തൊഴില്‍ മേഖലയ്‌ക്കായി വിശ്വകര്‍മ്മ യോജന പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. 13000 കോടി രൂപയാണ് അഞ്ച് വര്‍ഷം കൊണ്ട് ഈ മേഖലയുടെ ഉന്നമനത്തിന് കേന്ദ്രസര്‍ക്കാര്‍ ചെലവഴിക്കുക. സ്വര്‍ണ്ണപ്പണിക്കാര്‍, ഇരുമ്പ് പണിക്കാര്‍, അലക്കുകാര്‍, ബാര്‍ബര്‍മാര്‍, കല്‍പ്പണിക്കാര്‍ തുടങ്ങി പതിനെട്ട് പരമ്പരാഗത തൊഴിലുകള്‍ ആദ്യഘട്ടത്തില്‍ പദ്ധതിയ്‌ക്കുകീഴില്‍ ഉള്‍പ്പെടുത്തും.

പി.എം വിശ്വകര്‍മ്മ യോജനയില്‍ കൈതൊഴിലാളികള്‍ക്കും കരകൗശല തൊഴിലാളികള്‍ക്കും പി.എം വിശ്വകര്‍മ്മ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ലഭ്യമാക്കും. ഇവര്‍ക്ക് സാമ്ബത്തിക പിന്തുണ ഉറപ്പാക്കാമനായി 5% പലിശ നിരക്കില്‍ ഒരു ലക്ഷം രൂപ വരെ ആദ്യ ഗഡുവായും രണ്ടുലക്ഷം രൂപവരെ രണ്ടാം ഗഡുവായും നല്‍കും. അതിനുപുറമെ സ്‌കില്‍ അപ്ഗ്രഡേഷൻ, ടൂള്‍കിറ്റ് ഇൻസെന്റീവ് , ഡിജിറ്റല്‍ ഇടപാടുകള്‍ക്കുള്ള പ്രോത്സാഹനം, വിപണനം എന്നിവയും ഈ പദ്ധതിയിലൂടെ നല്‍കും

Related Articles

Back to top button