ഗൃഹപ്രവേശം : തലശ്ശേരി വടക്കുമ്പാട് സന്തോഷത്തില്‍ രമേഷ് കെ.പി. നിര്‍മ്മിച്ച ഭവനത്തിന്റെ ഗൃഹപ്രവേശം ഇന്ന് രാവിലെ 11 നും 12 നും മധ്യേ നടക്കുന്നു. തലശ്ശേരി ഏരിയ ഇന്‍ചാര്‍ജ് സ്വാമി ആത്മബോധ ജ്ഞാനതപസ്വി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.
മെഡിക്കല്‍ ക്യാമ്പ് : രാവിലെ 10 മണിമുതല്‍ വൈകിട്ട് 4 മണിവരെ ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളജിന്റെ ആഭിമുഖ്യത്തില്‍ 24 –മനൈ തെലുഗു ചെട്ടിയാര്സ് പളനി മുരുഗന് ട്രസ്റ്റ് തിരുമന മണ്ഡപം, 5 , പളനി അടിവാരത്ത് ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് ഇന്ന് നടക്കുന്നു.
പാലക്കാട് ഏരിയ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ (അഡ്മിനിസ്ട്രേഷന്) മോഹന്‍ദാസ് കെ.പി. കോര്‍ഡിനേറ്റ് ചെയ്യും. പാലാക്കാട് ആയുര്‍വേദ കോളേജിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ.അരുണ്‍ പ്രസാദ് മുഖ്യ ഫിസിഷ്യനായിരിക്കും. പാലക്കാട് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ.ജനനി രമ്യപ്രഭ ജ്ഞാനതപസ്വിനിയുടെ നേതൃത്വത്തില്‍ നടക്കുന്ന ക്യാമ്പില്‍ അസിസ്റ്റന്റ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. അനിയന് ലാല്‍ പി.കെ., ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ.സസ്മിത പി., പ്രസൂതി തന്ത്ര ഏവം സ്ത്രീരോഗ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.കെ. തിലകവതി അമ്മാള്‍ എന്നിവര്‍ രോഗകളെ പരിശോധിച്ച് മരുന്നുകള്‍ നിര്‍ദ്ദേശിക്കും. ഹൗസ് സര്ജന്മാരയ ഡോ.ശ്രീലക്ഷ്മി എസ്., ഡോ.മീര കുഞ്ഞുമോന്, ഡോ.ജോമോള്‍ കെ.ജെ., ഡോ. പ്രവീണ എസ്.ബി., ഡോ. ലക്ഷ്മി എം., ഡോ. ഗൗരി കൃഷ്ണ എസ്. എന്നിവര്‍ ക്യാമ്പില്‍ പങ്കെടുക്കും. ദീപ ഡി., ആദ്രിഷ എ, വിഷ്ണു കെ., സുനീഷ് എസ്., ശരവണന് ആര്, സുനില്‍ കുമാര്‍. എന്നിവര്‍ ക്യാമ്പില്‍ പങ്കെടുക്കും.
യാമപ്രാര്ത്ഥന :
- ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന യാമപ്രാര്ത്ഥനയില് ഇന്ന് കരുനാഗപ്പള്ളി ഏരിയയിലെ ഭക്തരായിരിക്കും പങ്കെടുക്കുക.