KeralaLatest

പാമ്പുകളെ കരുതിയിരിയ്ക്കുക ; മുന്നറിയിപ്പുമായി വനംവകുപ്പ്

“Manju”

കൊച്ചി :കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് പാമ്പുകള്‍ മാളം വിട്ട് പുറത്തേക്കിറങ്ങാന്‍ സാദ്ധ്യത.മലയോര പടിഞ്ഞാറന്‍ മേഖലകളിലെ വീടുകളില്‍ നിന്ന് ഇതിനോടകം നിരവധി പാമ്പുകളെ പിടിച്ച സാഹചര്യത്തിലാണ് വനം വകുപ്പിന്റെ മുന്നറിയിപ്പ്. പാടശേഖരങ്ങളിലും റബര്‍ക്കാടുകളിലും പാമ്പുകളെ കൂടുതലായി ഇപ്പോള്‍ കണ്ടെത്തുന്നു.അതേസമയം മഞ്ഞും ചൂടും നിറഞ്ഞ കാലാവസ്ഥയില്‍ മാളങ്ങള്‍ വിട്ട് പാമ്പുകള്‍ പുറത്തേക്കിറങ്ങും. അതിനാല്‍ ഇവയെ കരുതിയിരിയ്ക്കണമെന്നാണ് വനംവകുപ്പ് പറയുന്നത്. സര്‍പ്പ എന്ന ആപ്ലിക്കേഷനിലൂടെ പാമ്പുകളെ പിടിക്കാന്‍ വാളണ്ടിയര്‍മാരെ ലഭിയ്ക്കും. ഈ സേവനം പൊതുജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.

Related Articles

Back to top button