KeralaLatestPalakkad

ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളേജിന്റെ ആഭിമുഖ്യത്തില്‍ പളനിയില്‍ ഇന്ന് ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ്

“Manju”

പഴനി : ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളജിന്റെ ആഭിമുഖ്യത്തില്‍ 24 –മനൈ തെലുഗു ചെട്ടിയാര്‍സ് പളനി മുരുഗന്‍ ട്രസ്റ്റ് തിരുമന മണ്ഡപം, 5 , പളനി അടിവാരത്ത് ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് ഇന്ന് നടക്കുന്നു. രാവിലെ 10 മണിമുതല്‍ വൈകിട്ട് 4 മണിവരെ നടക്കുന്ന ക്യാമ്പിന് പാലക്കാട് ഏരിയ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ (അഡ്മിനിസ്ട്രേഷന്‍) മോഹന്‍ദാസ് കെ.പി. കോര്‍ഡിനേറ്റ് ചെയ്യും. പാലാക്കാട് ആയുര്‍വേദ കോളേജിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ.അരുണ്‍ പ്രസാദ് മുഖ്യ ഫിസിഷ്യനായിരിക്കും. പാലക്കാട് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ.ജനനി രമ്യപ്രഭ ജ്ഞാനതപസ്വിനിയുടെ നേതൃത്വത്തില്‍ നടക്കുന്ന ക്യാമ്പില്‍ അസിസ്റ്റന്റ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. അനിയന്‍ ലാല്‍ പി.കെ., ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ.സസ്മിത പി., പ്രസൂതി തന്ത്ര ഏവം സ്ത്രീരോഗ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.കെ. തിലകവതി അമ്മാള്‍ എന്നിവര്‍ രോഗകളെ പരിശോധിച്ച് മരുന്നുകള്‍ നിര്‍ദ്ദേശിക്കും. ഹൗസ് സര്‍ജന്മാരയ ഡോ.ശ്രീലക്ഷ്മി എസ്., ഡോ.മീര കുഞ്ഞുമോന്‍, ഡോ.ജോമോള്‍ കെ.ജെ., ഡോ. പ്രവീണ എസ്.ബി., ഡോ. ലക്ഷ്മി എം., ഡോ. ഗൗരി കൃഷ്ണ എസ്. എന്നിവര്‍ ക്യാമ്പില്‍ പങ്കെടുക്കും. ദീപ ഡി., ആദ്രിഷ എ, വിഷ്ണു കെ., സുനീഷ് എസ്., ശരവണന്‍ ആര്‍, സുനില്‍ കുമാര്‍. എന്നിവര്‍ പങ്കെടുക്കും.

പളനി മെഡിക്കല്‍ ക്യാമ്പിലെ ദൃശ്യങ്ങളിലൂടെ

 

Related Articles

Back to top button