InternationalLatest

മകളുടെ വിവാഹം വിമാനത്തില്‍ നടത്താനൊരുങ്ങി യു.എ.ഇയിലെ ഇന്ത്യൻ വ്യവസായി

“Manju”

ദുബൈ: ആഡംബരത്തിന്റെ നഗരമായ ദുബൈ ലോകത്തിലെ പ്രമുഖ വെഡ്ഡിങ് ഡെസ്റ്റിനേഷൻ കൂടിയാണ്. ദുബൈ നഗരത്തിലെ റിസോര്‍ട്ടുകളും ഹോട്ടലുകളിലുമെല്ലാം നിരവധി വിവാഹങ്ങളാണ് പ്രതിദിനം നടക്കുന്നത്.
അത്തരത്തിലൊരു വിവാഹത്തിന്റെ വാര്‍ത്തകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.
യു.എ.ഇയിലെ ഇന്ത്യൻ വ്യവസായിയായ ദിലിപ് പോപ്‍ലിയുടെ മകളുടെ വ്യത്യസ്തമായ വിവാഹത്തിന്റെ വാര്‍ത്തയാണ് വൈറലാവുന്നത്. ഈ വര്‍ഷം നവംബറില്‍ ഒരു സ്വകാര്യ വിമാനത്തില്‍വെച്ചാണ് ദിലിപ് പോപ്‍ലിയുടെ മകള്‍ വിധി പോപ്‍ലിയുടെ വിവാഹം നടക്കുന്നത്.
നവംബര്‍ 24നാണ് വിവാഹ ദിനം. 300ഓളം അതിഥികളായിരിക്കും വിവാഹത്തില്‍ പങ്കെടുക്കാനെത്തുക. ഇതില്‍ ബോളിവുഡില്‍ നിന്നും ഹോളിവുഡില്‍ നിന്നുമുള്ള താരങ്ങളും മറ്റ് പ്രമുഖ വ്യക്തികളും കുടുംബാംഗങ്ങളുമുണ്ടാവും.പ്രൈവറ്റ് ചാര്‍ട്ടര്‍ വിമാനമായ ജെറ്റാക്സ് ബോയിങ് 747 വിമാനമായിരിക്കും വിവാഹത്തിനായി ഉപയോഗിക്കുക. ദുബൈയില്‍ നിന്നും യാത്ര തുടങ്ങുന്ന വിമാനം ഒമാനിലേക്കായിരിക്കും പറക്കുക.
താനും കുടുംബവും വളരയേറെ വിലമതിക്കുന്നതും സന്തോഷകരവുമായ സന്ദര്‍ഭമാണ് മകളുടെ വിവാഹം. അവിശ്വസനീയമായ ഈ അനുഭവം എല്ലാവരുമായും പങ്കുവെക്കാൻ ആഗ്രഹിക്കുകയാണ്. എല്ലാവരേയും വിവാഹത്തിലേക്ക് ക്ഷണിക്കുകയും ചെയ്യുകയാണെന്ന് വ്യത്യസ്തമായ വിവാഹത്തിന്റെ വാര്‍ത്ത പങ്കുവെച്ച്‌ ദിലിപ് പോപ്‍ലി പറഞ്ഞു. ഇതാദ്യമായല്ല ദുബൈയില്‍ വിമാനത്തില്‍വെച്ച്‌ വിവാഹം നടക്കുന്നത്. 1994ല്‍ ലക്ഷ്മണ്‍ പോപ്‍ലിയുടെ മകൻ ദിലിപിന്റേയും സുനിതയുടേയും വിവാഹം ഇത്തരത്തില്‍ എയര്‍ ഇന്ത്യ വിമാനത്തില്‍വെച്ചാണ് നടത്തിയത്.

Related Articles

Back to top button