IndiaLatest

കൊവിഡ് പരിശോധനയ്ക്ക് 20 മിനിറ്റ് ടാറ്റയുടെ ‘ഫെലൂദ’

“Manju”

ശ്രീജ.എസ്

ചെലവ് കുറഞ്ഞ രീതിയില്‍ കൊവിഡ് പരിശോധന നടത്താനുള്ള സാങ്കേതിക വിദ്യയുമായി ടാറ്റ ഗ്രൂപ്പ്. ‘ഫെലൂദ’ എന്നാണ് ഈ പരിശോധനയ്ക്ക് പേര് നല്‍കിയിരിക്കുന്നത്. ടാറ്റ ഗ്രൂപ്പും സിഎസ്‌ഐആര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്‍ഡ് ഇന്‍റഗ്രേറ്റീവ് ബയോളജിയുമായി ചേര്‍ന്നാണ് ഈ സാങ്കേതിക വിദ്യ രൂപീകരിച്ചിട്ടുള്ളത്. വ്യാവസായികാടിസ്ഥാനത്തില്‍ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാനുള്ള അനുമതി ഡിസിജിഐ ശനിയാഴ്ചയാണ് നല്‍കിയത്.

സിആര്‍ആഎസ്പിആര്‍ ടെക്നോളജിയുപയോഗിച്ച്‌ സാര്‍സ് കോവിഡ് 2 വൈറസിന്റെ ജീനോമിക് സീക്വന്‍സ് ആണ് ഫെലൂദ പരിശോധനയില്‍ കണ്ടെത്തുക. ജീനോം എഡിറ്റിംഗ് സാങ്കേതിക വിദ്യയാണ് ഇതിനായി പ്രയോജനപ്പെടുത്തിയിട്ടുള്ളത്. ഐസിഎംആര്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ഡിസിജിഐ ഫെലൂദയ്ക്ക് അനുമതി നല്‍കിയതെന്നാണ് ശാസ്ത്ര സാങ്കേതികവിദ്യാ മന്ത്രാലയം വ്യക്തമാക്കുന്നത്. ഇത്തരത്തിലെ ലോകത്തിലെ തന്നെ ആദ്യ പരിശോധനാരീതിയാണ് ടാറ്റ ഗ്രൂപ്പിന്റെത്.

Related Articles

Back to top button