IndiaLatest

കനോയിങ് 1000 മീറ്ററില്‍ ഇന്ത്യക്ക് വെങ്കലമെഡല്‍

“Manju”

ഏഷ്യന്‍ ഗെയിംസിന്റെ 10-ാം ദിനത്തില്‍ കൂടുതല്‍ മെഡല്‍ പ്രതീക്ഷയില്‍ രാജ്യം. കനോയിങ് 1000 മീറ്ററില്‍ ഇന്ത്യൻ താരങ്ങള്‍ വെങ്കലം നേടി. അര്‍ജുന്‍ സിങ്, സുനില്‍ സിങ് എന്നിവരുടെ സഖ്യത്തിനാണ് കനോയിങ് 1000 മീറ്ററില്‍ വെങ്കല നേട്ടം. അതേസമയം വനിതകളുടെ അമ്പെയ്ത്തില്‍ സെമിയില്‍ മത്സരിക്കുന്ന ജ്യോതി സുരേഖ വെന്നമും അതിഥി സ്വാമിയും മെഡല്‍ നേടി.

4 X 400 മീറ്റര്‍ റിലേയില്‍ ഇന്ത്യൻ ടീം ഫൈനലില്‍ എത്തി. പുരുഷന്‍മാരുടെ ഡെക്കാലണില്‍ തേജസ്വിന്‍ ശങ്കര്‍ മുന്നിട്ടുനില്‍ക്കുകയാണ്. ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീം നേപ്പാളിനെതിരേയാണ് മത്സരിക്കുക. ഇന്ത്യ 61 മെഡലുകളോടെ നാലാം സ്ഥാനത്താണ്. 13 സ്വര്‍ണം, 24 വെള്ളി, 24 വെങ്കലം എന്നിങ്ങനെയാണ് മെഡല്‍ നില.

Related Articles

Back to top button