InternationalLatest

യുഎസ് പൗരത്വം , കമ്പ്യൂട്ടര്‍ സയൻസില്‍ ബിരുദം : സന്യാസിയായി 24 കാരൻ

“Manju”

ന്യൂജേഴ്‌സി : കോടികളുടെ സ്വത്തുക്കള്‍ ഉപേക്ഷിച്ച്‌ 24 കാരൻ സന്യാസജീവിതത്തിലേയ്‌ക്ക് . BAPS സ്വാമിനാരായണൻ അക്ഷര്‍ധാം ദീക്ഷാദിനത്തില്‍ ന്യൂജേഴ്‌സിയിലെ റോബിൻസ്‌വില്ലെയിലാണ് ചടങ്ങുകള്‍ നടന്നത് . ഗുജറാത്ത് സ്വദേശിയും , അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ഭരത്ഭായ് പട്ടേലിന്റെ മകനുമായ 24 കാരൻ മകൻ രാജ് പട്ടേലാണ് മഹന്ത് സ്വാമിയില്‍ നിന്ന് ദീക്ഷ സ്വീകരിച്ച്‌ സന്യാസ ജീവിതം തെരഞ്ഞെടുത്തത് . ഒപ്പം പേരും ജനമേജയ് ഭഗത് എന്ന് മാറ്റി .
4 വരെ നിമേത്തയ്‌ക്കടുത്തുള്ള പുന്ത്നഗറിലായിരുന്നു രാജ് പട്ടേലിന്റെ പഠനം . പിന്നെ വഡോദര എം.എസ്. സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി. അതിനു ശേഷം അമേരിക്കയിലെ അറ്റ്ലാന്റയില്‍ സ്ഥിരതാമസമാക്കി . അമേരിക്കയില്‍ സ്റ്റോര്‍ ആരംഭിച്ചു.
ടെക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കമ്ബ്യൂട്ടര്‍ സയൻസിലും ബിരുദം നേടിയിരുന്നു രാജ് പട്ടേല്‍ . 2017-ലാണ് സന്യാസിയാകണമെന്ന ആഗ്രഹം രാജ് പട്ടേല്‍ വീട്ടുകാരോട് പറഞ്ഞത്. മഹന്ത് സ്വാമിക്ക് ഇത് കാണിച്ച്‌ കത്തെഴുതിയപ്പോള്‍ ആദ്യം പഠനം പൂര്‍ത്തിയാക്കി ക്ഷേത്രത്തില്‍ കഴിയുന്നത്ര സേവനം ചെയ്യുക – എന്നായിരുന്നു മറുപടി . തുടര്‍ന്ന് 2020 ഏപ്രിലില്‍ രാജ് പട്ടേല്‍ സലാംഗ്പൂരിലേക്ക് പോയി . ക്ഷേത്രങ്ങളില്‍ സേവനം ചെയ്തായിരുന്നു ഇത്രയും കാലം മകൻ ജീവിച്ചതെന്നും , മകന്റെ തീരുമാനം അഭിമാനകരമാണെന്നും പിതാവ് ഭരത്ഭായ് പറഞ്ഞു.
സേവനത്തിനും , ത്യാഗത്തിനും ജീവിതം നല്‍കുമെന്ന് പ്രതിജ്ഞ ചെയ്ത് 30-ലധികം അമേരിക്കൻ യുവാക്കളാണ് സനാതനധര്‍മ്മം സ്വീകരിച്ച്‌ ഹിന്ദു സ്വാമികളായി ചടങ്ങില്‍ ദീക്ഷ സ്വീകരിച്ചത് .

Related Articles

Back to top button