IndiaLatest

മുഖ്യമന്ത്രിയായി ഭഗവന്ത് മന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

“Manju”

പഞ്ചാബ് മുഖ്യമന്ത്രിയായി ഭഗവന്ത് മന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഉള്‍പ്പെടെയുള്ള ആം ആദ്മി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും. വിപുലമായ സജ്ജീകരണങ്ങളാണ് സത്യപ്രതിജ്ഞാ ചടങ്ങിനായി ഒരുക്കിയിട്ടുള്ളത്. ഭാഗത് സിംഗിന്റെ ജന്മദേശമായ ഖത്കര്‍ കലാനില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഏകദേശം മൂന്ന് ലക്ഷത്തോളം പേര്‍ എത്തിച്ചേരുമെന്നാണ് കണക്കാക്കുന്നത്.

117 നിയമസഭാ മണ്ഡലങ്ങളില്‍ 92 സീറ്റുകള്‍ നേടിയാണ് ആം ആദ്മി പഞ്ചാബില്‍ അധികാരത്തിലെത്തിയത്. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കാണ് സത്യപ്രതിജ്ഞ. അഞ്ച് ലക്ഷത്തിലേറെ ആളുകള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
‘എനിക്കൊപ്പം പഞ്ചാബിലെ മൂന്ന് കോടി ജനങ്ങളും മുഖ്യമന്ത്രിയാകും. ഇത് നിങ്ങളുടെ സ്വന്തം സര്‍ക്കാരായിരിക്കും. മാര്‍ച്ച്‌ 16 ന് നിങ്ങളുടെ സഹോദരനെ പിന്തുണയ്ക്കുന്നതിനായി ഖത്കര്‍ കാലനില്‍ നടക്കുന്ന ചടങ്ങില്‍ എല്ലാവരും സന്നിഹിതരായിരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു’ – നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് മാന്‍ ട്വിറ്ററില്‍ കുറിച്ചു. ചടങ്ങില്‍ പങ്കെടുക്കുന്ന പുരുഷന്മാരോട് മഞ്ഞ തലപ്പാവും സ്ത്രീകളോട് മഞ്ഞ ഷാളും അണിയാന്‍ മന്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

Related Articles

Back to top button