InternationalLatest

പൂച്ചയുടെ ശബ്‌ദം അനുകരിച്ച ഹര്‍നാസ് സന്ധു

“Manju”

ഇക്കഴിഞ്ഞ വിശ്വസുന്ദരി മത്സരത്തില്‍ കിരീടം നേടിയ ഹര്‍നാസ് സന്ധു പൂച്ചയുടെ ശബ്‌ദം അനുകരിച്ച വീഡിയോ വൈറലായിരുന്നു.
ഒരു വേള്‍ഡ് സ്റ്റേജില്‍ വച്ച്‌ ഇതു ചെയ്യേണ്ടി വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല എന്നു പറഞ്ഞ ഹര്‍നാസ് തനിക്കിത് ചെയ്യാതെ മറ്റു വഴിയില്ലെന്നും പറഞ്ഞാണ് അന്ന് പൂച്ചയുടെ ശബ്‌ദം അനുകരിച്ചത്.


അതേസമയം, മറ്റു മത്സരാര്‍ത്ഥികളോട് അങ്ങനെയൊരു മിമിക്രി നടത്താന്‍ പറയാത്തതില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാലിപ്പോള്‍ അതിനുള്ള ഉത്തരവുമായി നേരിട്ടെത്തിയിരിക്കുകയാണ് വിശ്വസുന്ദരി.
‘സൗന്ദര്യമത്സര വേദിയില്‍ ആ ചോദ്യം അനുചിതമാണെന്ന് കരുതുന്നത് എന്തിനാണ്? എല്ലാം തികഞ്ഞതാണ് സൗന്ദര്യ മത്സരവേദികള്‍ എന്നു കരുതരുത്. തന്റെ പ്രിയപ്പെട്ട വ്യക്തിത്വങ്ങളിലൊരാളായ സ്റ്റീവ് അത്തരമൊരു ചോദ്യം ചോദിച്ചതില്‍ സന്തോഷമേയുള്ളു. വേദിയില്‍ തനിക്ക് താനാവാന്‍ കഴിഞ്ഞു, തന്റെ വലിയൊരു കഴിവ് പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞു’. ഇന്ത്യാ ടുഡേയ്‌ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഹര്‍നാസിന്റെ മറുപടി.

Related Articles

Back to top button