IndiaLatest

രാജ്യം ഒരു കായിക ശക്തിയായി മാറാനുള്ള കാരണം പ്രധാനമന്ത്രി : പിടി ഉഷ

“Manju”

പി.ടി.ഉഷ രാജ്യസഭയിലേക്ക്; നാമനിർദേശത്തിലൂടെ ആദ്യ മലയാളി വനിത
ന്യൂഡല്‍ഹി: രാജ്യം ഒരു കായിക ശക്തിയായി മാറാനുള്ള കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് ഇന്ത്യൻ ഒളിമ്ബിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി. ഉഷ. ഏഷ്യൻ ഗെയിംസിലെ ഇന്ത്യൻ താരങ്ങളുടെ പ്രകടനത്തില്‍ താൻ വളരെയധികം സന്തോഷവതിയാണെന്നും പിടി ഉഷ പറഞ്ഞു. ഏഷ്യൻ ഗെയിംസിനെ കുറിച്ച്‌ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.
ഏഷ്യൻ ഗെയിംസിലെ എല്ലാ ഇനത്തിലും ഇന്ത്യൻ താരങ്ങള്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ചു. മിക്ക ഇനങ്ങളിലും ഞങ്ങള്‍ വിജയിച്ചു. നമ്മുടെ താരങ്ങള്‍ സ്വര്‍ണവും വെള്ളിയും മെഡലുകള്‍ സ്വന്തമാക്കി. ഞാൻ വളരെയധികം സന്തോഷവതിയാണ്. ഇന്ത്യ ഒരു കായിക ശക്തിയായി മാറുന്നതിന് പ്രധാനകാരണം നമ്മുടെ പ്രധാനമന്ത്രിയാണ്. കായിക താരങ്ങള്‍ക്കായി അദ്ദേഹം നിരവധി ആനുകൂല്യങ്ങള്‍ നല്‍കി. കായിക മേഖലയില്‍ നിരവധി സൗകര്യങ്ങളാണ് അദ്ദേഹം ഒരുക്കി തന്നത്. അതിന്റെ റിസള്‍ട്ടാണ് ഈ വിജയമെന്നും പിടി ഉഷ പറഞ്ഞു.
ചൈനയില്‍ നടക്കുന്ന ഏഷ്യൻ ഗെയിംസില്‍ മികച്ച പ്രകടനങ്ങളാണ് ഇന്ത്യൻ താരങ്ങള്‍ കാഴ്ചവെക്കുന്നത്. ഏഷ്യൻ ഗെയിംസിന്റെ ചരിത്രത്തില്‍ ഇന്ത്യ ഏറ്റവുമധികം മെഡലുകള്‍ നേടിയ എഡിഷനാണ് 2022ലേത്. ഇതുവരെ പലയിനങ്ങളിലായി 16 സ്വര്‍ണം, 27 വെള്ളി, 31 വെങ്കലം എന്നിങ്ങനെ 74 മെഡലുകളാണ് രാജ്യം നേടിയത്.

Related Articles

Back to top button