KeralaLatest

പോത്തന്‍കോട് കൃഷി ഭവനിൽ മണ്ണ് പരിശോധന, തേനീച്ച കൃഷി, ജനകീയാസൂത്രണം പദ്ധതി

“Manju”

തിരുവനന്തപുരം : പോത്തന്‍കോട് കൃഷി ഭവനിൽ മണ്ണ് പരിശോധന നടത്തുന്നു. മണ്ണ് പരിശോധന ക്യാമ്പയിനുമായി ബന്ധപ്പെട്ട് കൃഷിഭവനിൽ മൊബൈൽ സോയിൽ ടെസ്റ്റിംഗും നടത്തുന്നുണ്ട്. മണ്ണ് പരിശോധന നടത്താൻ ആവശ്യമുള്ളവർ 15|10|23 ന് മുൻപായി മണ്ണ് സാമ്പിൾ കൃഷിഭവനിൽ എത്തിക്കേണ്ടതാണ്. മണ്ണ് സാമ്പിളി നോടൊപ്പം പേര്, വിലാസം, വിസ്തീർണ്ണം, കൃഷി യുടെ വിശദ വിവരം എന്നിവ രേഖപ്പെടുത്തേണ്ടതാണ്.

തേനീച്ച കൃഷി : പോത്തൻകോട് കൃഷി ഭവനിൽ തേനീച്ച കൃഷിക്ക് സഹായം നൽകുന്നു. തേനീച്ച കൃഷി ക്ക് ചെറു തേനീച്ച 1 കൂടിനു 1250 രൂപ , വലിയ തേനീച്ചയും കൂടും 700 രൂപ എന്ന നിരക്കിലാണ് ഗുണഭോക്തൃ വിഹിതം അയക്കേണ്ടത്. ആവശ്യമായ കർഷകർ ഒൿടോബർ പതിനഞ്ചാം തീയതിക്ക് മുൻപായി കൃഷിഭവനിൽ പേർ രജിസ്റ്റർ ചെയ്യുക.

ജനകീയാസൂത്രണം പദ്ധതി : സമഗ്ര പുരയിട കൃഷി പോത്തൻകോട് കൃഷിഭവനിൽ ജനകീയ ആസൂത്രണം 2023- 24 പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട് അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്,സമഗ്രപുരയിട കൃഷി 1 വാർഡ് ന് 21 യൂണിറ്റ് ആണുള്ളത്, ലിസ്റ്റിൽ ഉൾപ്പെട്ട ആദ്യത്തെ 21 ഗുണഭോക്താക്കളെ അറിയിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.വിഹിതം അടക്കേണ്ടതില്ല, കരം രസീത് കോപ്പി, റേഷൻ കാർഡ് കോപ്പി എന്നിവ കൊണ്ട് വരേണ്ടതാണ് എന്ന് പോത്തൻകോട് കൃഷി ഓഫീസർ അറിയിച്ചു.

Related Articles

Back to top button