KeralaLatestThiruvananthapuram

പുൽ കൃഷി വിളവെടുപ്പ്

“Manju”

പോത്തൻകോട്: പോത്തൻകോട് ഗ്രാമപഞ്ചായത്തിലെ തച്ചപ്പള്ളി വാർഡ് ക്ഷീരകർഷകർക്ക് താങ്ങായി ഒരേക്കർ ഭൂമി ഹരിതം ഗോപാലിക ഗ്രൂപ്പിന്റെ നേതൃത്വത്തിൽ പുൽകൃഷി ആരംഭിച്ചു. ക്ഷീര സമൃദ്ധി പദ്ധതിയുടെ ഭാഗമായി പുൽകൃഷി വ്യാപിപ്പിക്കുന്നതിനായി നിരവധി പദ്ധതികളാണ് നടപ്പാക്കിവരുന്നത്. ഇതിന്റെ ഭാഗമായി പുൽകൃഷി വിളവെടുപ്പ് ഉദ്ഘാടനം പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ വേണുഗോപാലൻ നായർ നിർവഹിച്ചു. ഡയറി എക്സ്റ്റൻഷൻ ഓഫീസർ രാജേഷ് വാർഡ് മെമ്പർ ഉഷാകുമാരി ഹരിതം ഗോപാലിക ഗ്രൂപ്പ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button