LatestThiruvananthapuram

15,000 കുടുംബങ്ങള്‍ക്ക് പുതിയ എഎവൈ കാര്‍ഡ് വിതരണം ഇന്ന്

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ എഎവൈ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ഇന്ന്. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ ഇന്ന് വൈകീട്ട് നാലിന് മന്ത്രി ജിആർ അനിൽ വിതരണോദ്ഘാടനം നിർവഹിക്കും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഏറ്റവും അർഹരായ 15,000 കുടുംബങ്ങളെ കണ്ടെത്തിയാണ് വിതരണം. മന്ത്രി ആന്റണി രാജു ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

സംസ്ഥാന സര്‍ക്കാരിന്റെ ‘കേരളീയം’ പരിപാടിയുടെ ഭാഗമായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് കേരളത്തിന്റെ ഭക്ഷ്യ സുരക്ഷയെ സംബന്ധിച്ച് നവംബര്‍ രണ്ടിന് സംഘടിപ്പിക്കുന്ന സെമിനാറിന്റെ കര്‍ട്ടന്‍ റെയ്‌സര്‍ വീഡിയോ പ്രദര്‍ശനവും ഡിജിറ്റൽ പോസ്റ്റര്‍ പ്രദര്‍ശനവും നടക്കും.

Related Articles

Back to top button