LatestThiruvananthapuram

മെഡിക്കല്‍ കോളേജ്‌ കെട്ടിടത്തിന് മുകളില്‍ നിന്ന്‌ ചാടി രോഗി ആത്മഹത്യ ചെയ്തു

“Manju”

തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ കെട്ടിടത്തിന് മുകളില്‍ നിന്ന്‌ ചാടി രോഗി ആത്മഹത്യ ചെയ്തു. കരിക്കകം സ്വദേശി ഗോപകുമാറാണ് മരിച്ചത്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ നിന്നാണ് രോഗി ചാടിയത്. ഗോപകുമാറിനെ ഉടന്‍തന്നെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡയാലിസിസ് ചെയ്യാനായി എത്തിയതായിരുന്നു ഗോപകുമാര്‍.

ഇന്ന് ഉച്ചയോടെയാണ് സംഭവമുണ്ടായത്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ രണ്ടാം നിലയില്‍ നിന്ന് ആശുപത്രിയുടെ നടുത്തളിലേക്കാണ് ഗോപകുമാര്‍ വീണത്. ഒന്നാം നിലയിലെ നെഫ്രോ വാര്‍ഡില്‍ കിടപ്പുരോഗിയായിരുന്നു ഗോപകുമാര്‍. കുറച്ച് നാളായി ഗോപകുമാര്‍ കിഡ്‌നി സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Related Articles

Back to top button