IndiaKeralaLatest

രാജ്യത്ത് കൊവിഡ് ബാധിതര്‍ 82 ലക്ഷം കടന്നു​

“Manju”

സിന്ധുമോൾ. ആർ

ഡല്‍ഹി : രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 82 ലക്ഷം കടന്നു. 82,29,313 പേരാണ് ഇതുവരെ രോഗബാധിതരായത്. 24 മണിക്കൂറിനിടെ 45,230 പേര്‍ക്ക് രോഗം ബാധിക്കുകയും 496 പേര്‍ മരണമടയുകയും ചെയ്തു. അതോടെ രാജ്യത്ത് ആകെ കൊവിഡിന് കീഴടങ്ങിയവരുടെ എണ്ണം 1,22,607 ആയി. 53,285 പേര്‍ കൂടി ഇന്നലെ രോഗമുക്തരായതോടെ രോഗമുക്തി നേടിയവര്‍ 75 ലക്ഷം കടന്നു. കണക്കുകള്‍ പ്രകാരം 5,61,908 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച്‌ നിലവില്‍ ചികിത്സയിലുള്ളത്.

മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 5369 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 113 പേര്‍ മരിച്ചതോടെ ആകെ മരണസംഖ്യ 44,000 കടന്നു. ദില്ലിയില്‍ 5,664 പേര്‍ക്കും കര്‍ണാടകയില്‍ 3652 പേര്‍ക്കും, തമിഴ്നാട്ടില്‍ 2504 പേര്‍ക്കും പുതുതായി രോഗം സ്ഥീരികരിച്ചു.

Related Articles

Back to top button