KeralaLatest

ഗാസ: കരയുദ്ധമുണ്ടായാല്‍

“Manju”

ടെല്‍ അവീവ് : ഏത് നിമിഷവും ഗാസയിലേക്ക് ഇരച്ചുകയറി ആക്രമണം നടത്താനാണ് ഇസ്രയേലിന്റെ പടപ്പുറപ്പാട്. ഗാസയ്ക്ക് ചുറ്റും വമ്പൻ സന്നാഹങ്ങളുമായി ഇസ്രയേല്‍ കരയുദ്ധത്തിന് തയാറാണ്.
ഇതിന് മുന്നോടിയായി വടക്കൻ ഗാസയിലെ ജനങ്ങളോട് ഒഴിയാൻ ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇസ്രയേല്‍ നടപടി ഗാസയിലെ ദുര്‍ബലരായ ആശുപത്രി രോഗികളെ വധശിക്ഷയ്ക്ക് വിധിക്കുന്നതിന് തുല്യമാണെന്ന് ലോകാരോഗ്യ സംഘടനയും ( ഡബ്ല്യു.എച്ച്‌.ഒ ) മുന്നറിയിപ്പ് നല്‍കി. ഹമാസിനെ പൂര്‍ണമായും തുടച്ചുനീക്കുമെന്നാണ് ഇസ്രയേലിന്റെ പ്രഖ്യാപനം. എന്നാല്‍ ഒരു കരയുദ്ധം ഗാസയില്‍ മാത്രമല്ല, ഇസ്രയേലിനും പ്രതികൂലമാകും.
-ദശലക്ഷക്കണക്കിന് ജനങ്ങള്‍ ഗാസയില്‍ നിന്ന് കൂട്ടമായി പാലായനം ചെയ്യും. മരണസംഖ്യയും ഭക്ഷ്യ, മരുന്ന് ക്ഷാമവും ഉയരും. ദുരിതം ഇരട്ടിക്കും
-ലെബനനിലെ ഹിസ്ബുള്ള ഇസ്രയേലിനെതിരെ ആക്രമണം ശക്തമാകും. ഇറാൻ, സിറിയ എന്നിവരും ഇസ്രയേലിനെതിരെ പടയൊരുക്കം നടത്തും. നിലവില്‍ ലെബനൻ അതിര്‍ത്തിയില്‍ ഇസ്രയേലിനെതിരെ ഹിസ്ബുള്ള പ്രകോപനം സൃഷ്ടിക്കുന്നുണ്ടെങ്കിലും ഇരുകൂട്ടരും തമ്മില്‍ തുറന്ന ഏറ്റുമുട്ടലുണ്ടായിട്ടില്ല
– പശ്ചിമേഷ്യ അസ്ഥിരമാകും. ഇസ്രയേലും അറബ് രാജ്യങ്ങളും തമ്മിലെ ബന്ധം വഷളാകും
-ഹമാസ് ബന്ദികളാക്കിയ ഇസ്രയേല്‍ പൗരന്മാര്‍ വധിക്കപ്പെട്ടേക്കാം
-കരയുദ്ധം ഇസ്രയേലിനും വെല്ലുവിളി. ആള്‍നാശം ഉയരും
-നിലവില്‍ ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന വ്യോമാക്രമണങ്ങള്‍ മുൻകാല ദൗത്യങ്ങള്‍ക്ക് സമാനം. ഇസ്രയേല്‍ പ്രതിരോധ സംവിധാനങ്ങളിലെ നേരിയ പഴുതുകള്‍ ഹമാസ് ഇതിനോടകം മനസിലാക്കിയിട്ടുണ്ട്. അതിനാല്‍ അവരെ തുടച്ചുനീക്കാൻ ഇസ്രയേല്‍ പുതിയ യുദ്ധതന്ത്രങ്ങള്‍ പ്രയോഗിക്കണം
-17 വര്‍ഷത്തിനിടെ ഗാസയില്‍ ഭൂഗര്‍ഭ ടണലുകളുടെ വലിയ ശൃംഖല ഹമാസ് നിര്‍മ്മിച്ചിട്ടുണ്ട്. ഇത് ആക്രമണം നടത്താനും ഒളിവില്‍ കഴിയാനും ഇവരെ സഹായിക്കും
എവിടെ പോകും ?
ഒരുവശത്ത് ഒഴിയണമെന്ന് ഇസ്രയേലിന്റെ മുന്നറിയിപ്പ്. ഇസ്രയേലിന്റെ വാക്കുകേള്‍ക്കരുതെന്ന് മറുവശത്ത് ഹമാസ്. ഇതിനിടെയില്‍ എന്ത് ചെയ്യണമെന്നറിയാതെ പകച്ചിരിക്കുകയാണ് ഗാസയിലെ സാധാരണ ജനങ്ങള്‍. വീടുകളും കെട്ടിടങ്ങളും തകര്‍ന്ന് തരിപ്പണമായി. ഇതിനിടെ എവിടേക്കാണ് തങ്ങള്‍ ഒഴിയേണ്ടതെന്ന വലിയ ചോദ്യമാണ് ഇവര്‍ക്ക് മുന്നില്‍. ഗാസയില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ സ്വീകരിക്കാൻ തയാറല്ലെന്ന് ഈജിപ്റ്റ് വ്യക്തമാക്കി. ലോകത്തെ ഏറ്റവും ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലൊന്നാണ് ഗാസ.
ഗാസ
വിസ്തൃതി – 365 ചതുരശ്രകിലോമീറ്റര്‍
ജനസംഖ്യ – 23 ലക്ഷം

Related Articles

Back to top button