IndiaLatest

ഏറ്റവും വലിയ ആഡംബര മാളുമായി മുകേഷ് അംബാനി

“Manju”

ഏഷ്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനി തന്റെ അടുത്ത ഏറ്റവും വലിയ പ്രൊജക്റ്റുമായി വരുന്നു. രാജ്യത്തെ ഏറ്റവും വലിയ ആഡംബര മാള്‍ ആയിരിക്കും മുകേഷ് അംബാനി തുടങ്ങാൻ പോകുന്ന ജിയോ വേള്‍ഡ് പ്ലാസ. സെലക്‌ട് സിറ്റിവാക്ക്, ഡിഎല്‍എഫ് എംപോറിയോ എന്നീ ആഡംബര മാളുകളെ ജിയോ വേള്‍ഡ് പ്ലാസ മറികടക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.
മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്‌സ് (ബികെസി) ഏരിയയിലാണ് ജിയോ വേള്‍ഡ് പ്ലാസ വരിക. നൂറുകണക്കിന് അന്താരാഷ്ട്ര ആഡംബര സ്റ്റോറുകള്‍ ആയിരിക്കും ഇതില്‍ ഉള്‍പ്പെടുത്തുക. 5 ബില്യണ്‍ ഡോളറിന്റെ റീട്ടെയില്‍ വ്യവസായമാണ് മുകേഷ് അംബാനി ലക്ഷ്യമിടുന്നത്.

ജിയോ വേള്‍ഡ് പ്ലാസയില്‍ ഒരു സ്റ്റാറിന്റെ ഒരു മാസത്തെ വാടക 40 ലക്ഷം രൂപ വരെ ഉണ്ടാകും. ചില ആഡംബര ബ്രാൻഡുകള്‍ ആദ്യമായി ഇന്ത്യയിലേക്ക് എത്തുന്നതും മുകേഷ് അംബാനിയുടെ ആഡംബര മാളിലൂടെയായിരിക്കും.

Related Articles

Back to top button