IndiaLatest

ഏഷ്യന്‍ പാരാ ഗെയിംസിനുള്ള ഇന്ത്യന്‍ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ടീമിനെ പ്രഖ്യാപിച്ചു

“Manju”

കൊച്ചി: ചൈനയില്‍ വെച്ച് നടക്കുന്ന ഏഷ്യന്‍ പാരാ ഗെയിംസിനുള്ള ഇന്ത്യന്‍ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യന്‍ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ഫെഡറേഷന്റെ പത്രക്കുറിപ്പിലൂടെ ഇന്ത്യന്‍ ടീം ഹെഡ് കോച്ച് സുനില്‍ ജെ മാത്യുവാണ് ടീമിനെ പ്രഖ്യാപിച്ചത്.

ഇന്ത്യയില്‍ നിന്ന് ഏഷ്യന്‍ പാരാ ഗെയിംസില്‍ പങ്കെടുക്കുന്ന ഏക സ്‌പോര്‍ട്‌സ് ടീമാണ് ഇന്ത്യന്‍ ബ്ലൈന്‍ഡ് ഫുട്ബോള്‍ ടീം. കൊച്ചിയിലെ ഗാമാ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ അവസാന ഘട്ട പരിശീലനം നടത്തുന്ന ടീം ഈ മാസം 20-ന് ചൈനയിലേക്ക് യാത്ര തിരിക്കും. 2019-ല്‍ തായ്ലന്‍ഡില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ മികച്ച പ്രകടനവും 2023 വരെ തുടര്‍ച്ചയായി കളിച്ച അന്താരാഷ്ട്ര ടൂര്‍ണമെന്റുകളും ഇന്ത്യയെ ഏഷ്യന്‍ ടീം റാങ്കിങ്ങില്‍ ആദ്യ അഞ്ചിനുള്ളിലെത്തിച്ചു. ഇതോടെയാണ് ടീം ഏഷ്യന്‍ പാരാ ഗെയിമുകള്‍ക്ക് യോഗ്യത നേടിയത്.

ഇന്ത്യന്‍ ടീമില്‍ രണ്ടു മലയാളി താരങ്ങളും ഇടം നേടിയിട്ടുണ്ട്. ആലപ്പുഴ സ്വദേശി സുജിത്, എറണാകുളം സ്വദേശി അനുഗ്രഹ് എന്നിവരാണ് ഗോള്‍ കീപ്പര്‍മാരായി ഇന്ത്യന്‍ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ടീമില്‍ ഇടം നേടിയ മലയാളികള്‍
ടീം: വിഷ്ണു വഗേല (ഗുജറാത്ത്), ശിവം നേഗി, സുവേന്ദ്ര സിങ്, സാഹില്‍ (ഉത്തരാഖണ്ഡ്), ആകാശ് സിങ് (ഉത്തര്‍ പ്രദേശ്), ക്ലിങ്സോണ്‍ ഡി മാറാക് (മേഘാലയ), പ്രകാശ് ചൗധരി, പ്രദീപ് പട്ടേല്‍ (ഡല്‍ഹി).
ഗോള്‍ കീപ്പര്‍മാര്‍: സുജിത് പിഎസ്, അനുഗ്രഹ് ടിഎസ് (കേരളം)

ഒഫീഷ്യല്‍സ്: സുനില്‍ ജെ. മാത്യു (ഹെഡ് കോച്ച്) നരേഷ് സിങ് നയാല്‍ (അസിസ്റ്റന്റ് കോച്ച്/ഗോള്‍ ഗൈഡ്), ഡിയോതൊസോ യൂഹോ (അസിസ്റ്റന്റ് കോച്ച്) മുഹമ്മദ് റഷാദ് (ടീം കോ ഓര്‍ഡിനേറ്റര്‍), ഏലിയാസ് രാജു (ഫിസിയോ തെറാപ്പിസ്റ്റ്)

Related Articles

Back to top button