IndiaLatest

കാള്‍സനെ അട്ടിമറിച്ച്‌ കാര്‍ത്തികേയൻ മുരളി

“Manju”

ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സനെ അട്ടിമറിച്ച്‌ ഇന്ത്യയുടെ കാര്‍ത്തികേയൻ മുരളി. ഖത്തര്‍ മാസ്റ്റേഴ്‌സ് ഓപ്പണ്‍ ചെസ് ചാമ്പ്യൻഷിപ്പിന്റെ ഏഴാം റൗണ്ടിലായിരുന്നു ഒന്നാം നമ്പര്‍ താരവും ലോക ചാമ്പ്യനുമായ കാള്‍സനെ താരം അട്ടിമറിച്ചത്.

ലാസിക്കല്‍ ചെസില്‍ കാള്‍സനെ പരാജയപ്പെടുത്തുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാണ് കാര്‍ത്തികേയൻ മുരളി. നേരത്തെ ഇതേ ചാമ്ബ്യൻഷിപ്പില്‍ നാലാം റൗണ്ടില്‍ ഇന്ത്യൻ താരം എം. പ്രണേഷ് കാള്‍സനെ സമനിലയില്‍ തളച്ചിരുന്നു. ഓഗസ്റ്റില്‍ നടന്ന ലോകചാമ്പ്യൻഷിപ്പില്‍ ഇന്ത്യൻ കൗമാരക്കാരൻ പ്രഗ്നനന്ദ കാള്‍സനെ ടൈ ബ്രേക്കറിലെത്തിച്ചിരുന്നു. വിശ്വനാഥൻ ആനന്ദിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യക്കാരൻ ക്ലാസിക്കല്‍ ചെസില്‍ കാള്‍സനെതിരെ വിജയം കാണുന്നത്. തമിഴ്‌നാട് തഞ്ചാവൂര്‍ സ്വദേശിയാണ് 24-കാരനായ ഗ്രാൻഡ്മാസ്റ്റര്‍ കാര്‍ത്തികേയൻ.

ഏഴ് റൗണ്ട് പിന്നിട്ട ഖത്തര്‍ മാസ്റ്റേഴ്‌സ് ഓപ്പണ്‍ ചെസില്‍ മൂന്ന് ഇന്ത്യൻ താരങ്ങളാണ് 5.5 പോയിന്റുമായി മുൻനിരയിലുള്ളത്. അര്‍ജുൻ എറിഗൈസി, മലയാളി താരം എസ്.എല്‍ നാരായണൻ, കാര്‍ത്തികേയൻ എന്നിന്നവരാണ് മുന്നിലുള്ളത്. ലൂസെല്‍ മള്‍ടിടി പര്‍പസ് ഹാലില്‍ നടക്കുന്ന ചാമ്പ്യൻഷിപ്പില്‍ ആറ് പേരാണ് 5.5 പോയിന്റുമായി മുൻനിരയിലുള്ളത്. രണ്ട് തോല്‍വിയും ഒരു സമനിലയും വഴങ്ങിയ കാള്‍സണ്‍ 4.5 പോയിന്റുമായി 23-ാം സ്ഥാനത്താണ്.

Related Articles

Back to top button