KeralaWayanad

വയനാട് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ തീവച്ച് നശിപ്പിച്ച് അജ്ഞാതർ.

“Manju”
ചുള്ളിയോട് പൊന്നം കൊല്ലിയിൽ രണ്ടിടത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ അജ്ഞാതർ തീ വച്ചു നശിപ്പിച്ചു. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളിലാണ് തീ വച്ചത്. പൊന്നംകൊല്ലി സ്വദേശി അഖിലിന്റെ ബൈക്കും കാറും അയൽവാസി ബെന്നിയുടെ ബൈക്കുമാണ് അജ്ഞാതർ കത്തിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണിയോട് കൂടിയാണ് സംഭവം. പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് അഖിൽ എഴുന്നേറ്റ് നോക്കിയപ്പോൾ വീട്ട് മുറ്റത്ത് കാർ കത്തുന്നതാണ് കണ്ടത്.
കാർ കത്തുന്നത് കണ്ടതോടെ ഫയർഫോഴ്സിൽ വിവരം അറിയിച്ചു. ഉടൻ തന്നെ അവരെത്തി തീ അണയ്‌ക്കുകയായിരുന്നു. ഈ സമയത്താണ് ബെന്നിയുടെ ബൈക്ക് കത്തുന്നത് ശ്രദ്ധയിൽപ്പെട്ടത്. സമീപത്തെ കടയ്‌ക്കും തീ വച്ചിരുന്നു. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീ അണച്ചു. സംഭവത്തിന് പിന്നില്‍ ആരാണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല.

Related Articles

Back to top button