Latest

തിരിച്ചുവരവിൽ റെക്കോർഡുകൾ പിടിച്ചടക്കി മുഹമ്മദ് ഷമി

“Manju”
ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ നാല് വിക്കറ്റായിരുന്നു ഷമി എറിഞ്ഞിട്ടത്. ഏഴ് ഓവറിൽ 22 റൺസ് മാത്രം വഴങ്ങിയായിരുന്നു താരത്തിന്റെ പ്രകടനം. ഇതോടെ ലോകകപ്പ് ക്രിക്കറ്റിൽ അതിവേഗം 40 വിക്കറ്റുകൾ സ്വന്തമാക്കുന്ന താരമെന്ന നേട്ടം ഷമിയുടെ പേരിലായി. ലോകകപ്പിലെ പതിമൂന്നാം മത്സരത്തിലാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.
ലോകകപ്പ് ചരിത്രത്തിൽ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ പ്രാവശ്യം നാലും അതിൽ കൂടുതൽ വിക്കറ്റും നേടുന്ന താരങ്ങളുടെ പട്ടികയിലും മിച്ചൽ സ്റ്റാർക്കിനൊപ്പം ഷമി ഒന്നാം സ്ഥാനത്തേക്ക് എത്തി. ലോകകപ്പിൽ ഇരുവരും ആറ് പ്രാവശ്യമാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.
ലോകകപ്പിൽ രണ്ട് പ്രാവശ്യം അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുള്ള ഷമി നാല് പ്രാവശ്യമാണ് ഒരു മത്സരത്തിൽ നാല് വിക്കറ്റ് നേടിയിട്ടുള്ളത്. റെക്കോഡ് പട്ടികയിൽ ഷമിക്കൊപ്പമുള്ള സ്റ്റാർക്ക് മൂന്ന് പ്രാവശ്യം വീതം നാല്, അഞ്ച് വിക്കറ്റ് നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.
നിലവിൽ കളിക്കളത്തിൽ സജീവമായിട്ടുള്ള താരങ്ങളിൽ ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയവരിൽ നാലാമനാണ് മുഹമ്മദ് ഷമി. ഷാക്കിബ് അൽ ഹസൻ (41), ട്രെന്റ് ബോൾട്ട് (48), മിച്ചൽ സ്റ്റാർക്ക് (56) എന്നിവരാണ് പട്ടികയിൽ ഷമിക്ക് മുന്നിലുള്ളത്.

Related Articles

Back to top button