InternationalLatest

യു.എസില്‍ പ്രതിദിന രോഗികള്‍ 13 ലക്ഷം കടന്നു

“Manju”

യു.എസില്‍ പ്രതിദിന രോഗികളുടെ എണ്ണം 13 ലക്ഷം കടന്നു. തിങ്കളാഴ്ച രാജ്യത്ത് 13.5 ലക്ഷം പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കേസുകളാണിത്. ജനുവരി 3 നാണ് യു.എസില്‍ പ്രതിദിന രോഗികള്‍ ആദ്യമായി 10 ലക്ഷം കടന്നത്. രോഗം ബാധിച്ച്‌ ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണത്തിലുള്ള വര്‍ദ്ധനവ് ആരോഗ്യ സംവിധാനത്തെ സാരമായി ബാധിച്ചേക്കാമെന്ന് ആരോഗ്യ പ്രവര്‍ത്തര്‍ മുന്നറിയിപ്പ് നല്കുന്നുണ്ട്.

തിങ്കളാഴ്ച മാത്രം യു.എസില്‍ 136,604 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ 132,051 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു ഇതിനു മുന്‍പത്തെ ഏറ്റവും ഉയര്‍ന്ന കണക്ക്. അതേ സമയം കൊവിഡിനെ തുടര്‍ന്ന് 2020ല്‍ മരിച്ച യുവാക്കളേക്കാള്‍ കൂടുതലാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ട്. ഇതിന് പ്രധാന കാരണം പ്രതിരോധ കുത്തിവയ്പ്പെടുക്കാന്‍ കാണിച്ച വിമുഖതയാണ്.

Related Articles

Back to top button