InternationalLatest

യുഎന്നില്‍ മഞ്ഞ നക്ഷത്രം ധരിച്ചെത്തി ഇസ്രായേല്‍ പ്രതിനിധി

“Manju”

ടെല്‍ അവീവ് : മഞ്ഞ നക്ഷത്രത്തിന്റെ ബാഡ്ജ് ധരിച്ച്‌ യുഎൻ രക്ഷാസമിതിയെ അഭിസംബോധന ചെയ്ത് ഐക്യരാഷ്‌ട്ര സഭയിലെ ഇസ്രായേല്‍ അംബാസഡര്‍ ഗിലാദ് എര്‍ദാൻ. ഹമാസിന്റെ ക്രൂരതകളെ രക്ഷാസമിതിയിലെ എല്ലാ അംഗങ്ങളും അപലപിക്കുന്നത് വരെ ഇസ്രായേല്‍ പ്രതിനിധികളെല്ലാവരും ബാഡ്ജ് ധരിക്കുന്നത് തുടരുമെന്നും ഗിലാദ് എര്‍ദാൻ പറഞ്ഞു. കഴിഞ്ഞ 80 വര്‍ഷം കൊണ്ട് നമ്മളില്‍ പലരും ഒന്നും പഠിച്ചിട്ടില്ലെന്ന് ഇപ്പോള്‍ മനസിലാക്കുന്നു. ഇസ്രായേലിനെതിരെ ഹമാസ് നടത്തിയ ആക്രമങ്ങള്‍ക്കെതിരെ സുരക്ഷാ കൗണ്‍സില്‍ നിശബ്ദത പാലിക്കുകയാണ്. ഈ സമിതി ഏത് ലക്ഷ്യത്തിലാണ് സ്ഥാപിച്ചതെന്ന് ഇക്കൂട്ടത്തില്‍ പലരും മറന്നു പോയിരിക്കുകയാണ്. ഹമാസിനെതിരെ കൂട്ടായ ശബ്ദം ഉയരുന്നത് വരെ ഞങ്ങള്‍ ഈ ബാഡ്ജ് ധരിക്കും. കാരണം നിങ്ങള്‍ എന്റെ ബാഡ്ജ് കാണുമ്ബോള്‍ തിന്മയുടെ മുന്നില്‍ നിശബ്ദത പാലിച്ചതിന്റെ ഫലം എന്താണെന്ന് നിങ്ങള്‍ ഓര്‍ക്കും. ഞങ്ങളുടെ പൂര്‍വ്വികരെ പോലെ ഞാനും എന്റെ സഹപ്രവര്‍ത്തകരുമെല്ലാം ഈ മഞ്ഞ നക്ഷത്രങ്ങള്‍ ധരിക്കും. അഭിമാനത്തിന്റെ പ്രതീകമായാണ് ഇത് ധരിക്കുന്നതെന്നുംഗിലാദ് പറഞ്ഞു.

യഹൂദരുടെ ബാഡ്ജ് എന്നാണ് ഈ മഞ്ഞ നക്ഷത്രം അറിയപ്പെടുന്നത്. രണ്ടാം ലോകമഹായുദ്ധ കാലത്ത് യൂറോപ്യന്മാര്‍ ജൂതന്മാരെ ഈ ബാഡ്ജ് ധരിക്കാൻ നിര്‍ബന്ധിച്ചിരുന്നു. മതപരമായും വംശീയമായും താഴ്ന്നവനാണെന്നതിന്റെ പ്രതീകമായാണ് അന്ന് ഈ ബാഡ്ജിനെ കണ്ടിരുന്നത്. കഴിഞ്ഞ 80 വര്‍ഷം കൊണ്ട് നമ്മളില്‍ പലരും ഒന്നും പഠിച്ചിട്ടില്ലെന്ന് ഇപ്പോള്‍ മനസിലാക്കുന്നു. ഇസ്രായേലിനെതിരെ ഹമാസ് നടത്തിയ ആക്രമങ്ങള്‍ക്കെതിരെ സുരക്ഷാ കൗണ്‍സില്‍ നിശബ്ദത പാലിക്കുകയാണ്. ഈ സമിതി ഏത് ലക്ഷ്യത്തിലാണ് സ്ഥാപിച്ചതെന്ന് ഇക്കൂട്ടത്തില്‍ പലരും മറന്നു പോയിരിക്കുകയാണ്. ഹമാസിനെതിരെ കൂട്ടായ ശബ്ദം ഉയരുന്നത് വരെ ഞങ്ങള്‍ ഈ ബാഡ്ജ് ധരിക്കും.

Related Articles

Back to top button