IndiaLatest

രാജ്യാന്തര യാത്രവിമാന സര്‍വ്വീസ് വിലക്ക് മാര്‍ച്ച്‌ 31 വരെ നീട്ടി

“Manju”

മുംബൈ : രാജ്യാന്തര യാത്രാവിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് മാര്‍ച്ച്‌ 31 വരെ നീട്ടി വ്യോമഗതാഗത ഡയറക്ടറേറ്റ് ജനറല്‍ (ഡിജിസിഎ) ഉത്തരവിറക്കി. എന്നാല്‍, തിരഞ്ഞെടുക്കപ്പെട്ട റൂട്ടുകളില്‍ നിശ്ചയിക്കപ്പെട്ട പ്രത്യേക രാജ്യാന്തര സര്‍വീസുകള്‍ അനുവദിക്കും.

കോവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ 23നാണ് രാജ്യാന്തര യാത്രാവിമാന സര്‍വീസ് നിര്‍ത്തിവച്ചത്. യുഎസ്, യുകെ, യുഎഇ, കെനിയ, ഭൂട്ടാന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യയിലേക്കും ഇന്ത്യ അവിടേക്കും പ്രത്യേക സര്‍വീസ് നടത്തുന്നുണ്ട്.

Related Articles

Back to top button