IndiaInternationalKeralaLatest

ജനനി ഗുരുപ്രീതി ജ്ഞാനതപസ്വിനിയ്ക്ക് സ്വീകരണം നല്‍കി.

ജനനി ഗുരുപ്രീതി ജ്ഞാനതപസ്വിനിയ്ക്ക് ഹസനിലെ എസ്.ഡി.എം. ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ സ്വീകരണം നല്‍കി.

“Manju”

ബങ്കലൂരു : ‍ഡോ. ജനനി ഗുരുപ്രീതി ജ്ഞാനതപസ്വിനിയ്ക്ക് ഒക്ടോബര്‍ 30 ന് ഹസനിലെ ശ്രീമഞ്ജുനാഥ ധര്‍മ്മസ്ഥല ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ സ്വീകരണം നല്‍കി. ശാന്തിഗിരി ആശ്രമം, ബങ്കലൂരു ബ്രാഞ്ചില്‍ ഒക്ടോബര്‍ 29 ന് സ്വീകരണം നല്‍കിയിരുന്നു. ബങ്കലൂരു റീജ്യണ്‍ ഹെഡ് സ്വാമി സായൂജ്യനാഥ് ജ്ഞാനതപസ്വി, ജനനിയുടെ പിതാവ് ഗണശ്യാം ചന്ദ്ര നന്ദി ബങ്കലൂരു റീജ്യണില്‍ ഓഫീസിലേയും ആശ്രമം ബ്രാഞ്ചിലേയും പ്രവര്‍ത്തകര്‍ എന്നിവര്‍ ആശ്രമത്തില്‍ നല്‍കിയ സ്വീകരണ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഒക്ടബര്‍ 24 വിജയദശമി നാളില്‍ പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ നടന്ന സന്ന്യാസ ദീക്ഷാചടങ്ങിലാണ് പൂര്‍വ്വാശ്രമത്തിലെ ഡോ.റോസിനന്ദി സന്ന്യാസദീക്ഷ സ്വീകരിച്ച് ജനനി ഗുരുപ്രീതി ജ്ഞാനതപസ്വിനിയായത്. ആയുര്‍വേദത്തില്‍ എം.ഡി. എടുത്തിട്ടുള്ള ജനനി ഹസനിലെ എച്ച്. ഡി.എം. കോളേജില്‍ ആയുര്‍വേദ തെറാപ്പിയില്‍ പി.എച്ച്.ഡി. ചെയ്യുകയാണ്. രാജ്യത്ത് നടാടെ നടന്ന 22 യുവതികളുടെ സന്ന്യാസദീക്ഷയെ പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസ അറിയിച്ചിരുന്നു.

Related Articles

Back to top button