KeralaLatest

ശാന്തിഗിരി ആശ്രമം കൊട്ടാരക്കര ബ്രാഞ്ചിന്റെ പത്താമത് വാര്‍ഷികവും പൗര്‍ണ്ണമിയും ആഘോഷിച്ചു.

“Manju”

കൊട്ടാരക്കര : ശാന്തിഗിരി ആശ്രമം കൊട്ടാരക്കര ബ്രാഞ്ചിന്റെ പത്താമത് വാർഷികവും പൗർണ്ണമിയും സംയുക്തമായി ഇന്ന് (24/03/2024 ഞായർ) ആഘോഷിച്ചു. പ്രാർത്ഥനയ്ക്ക് മുൻതൂക്കം നൽകിക്കൊണ്ട് നടത്തിയ വാർഷികാഘോഷങ്ങളിൽ പൊതുപരിപാടികള്‍ ഒഴിവാക്കിയിരുന്നു.

ഇത്തവണ വാര്‍ഷികത്തിന് രാവിലെ മുതൽ യൂണിറ്റടിസ്ഥാനത്തിൽ പ്രാർത്ഥനചടങ്ങുകളാണ്  നടത്തിയത്. രാവിലെ 8 മുതല്‍ 9 വരെ ആനക്കോട്ടൂർ, 9 മുതല്‍ 10 വരെ എഴുകോൺ, 10 മുതല്‍ 11 വരെ കാരുവേലില്‍, 11 മുതല്‍ 12 വരെ തേവന്നൂര്‍, 12 മുതല്‍ 1 വരെ പനവേലി, 1 മുതല്‍ 2 വരെ വെളിയം, 2 മുതല്‍ 3 വരെ കുന്നത്തൂര്‍, 3 മുതല്‍ 4 വരെ കൊട്ടാരക്കര, 4 മുതല്‍ 5 വരെ പ്ലാക്കോട്, 5 മുതല്‍ 6 വരെ പുനലൂര്‍ എന്നിവങ്ങനെയാണ് പ്രാര്‍ത്ഥനാക്രമം നിശ്ചയിച്ചിരുന്നത്.

ചടങ്ങുകള്‍ക്ക് ആശ്രമം ബ്രാ‍ഞ്ച് ഇന്‍ചാര്‍ജ് സ്വാമി മംഗളാനന്ദന്‍ ജ്ഞാനതപസ്വി നേതൃത്വം നല്കി. തട്ടസമര്‍പ്പണം, അന്നദാനം എന്നിവയും വാര്‍ഷികത്തിന്റെ ഭാഗമായി നടന്നു.

 

Related Articles

Back to top button