KeralaThrissur

കാറളം ഗ്രാമ പഞ്ചായത്തിലെ പുല്ലത്തറ കുടുംബാരോഗ്യ കേന്ദ്രം നാടിന് സമർപ്പിച്ചു

“Manju”

ബിന്ദുലാൽ തൃശ്ശൂർ

കാറളം ഗ്രാമ പഞ്ചായത്തിലെ പുല്ലത്തറ കുടുംബാരോഗ്യ കേന്ദ്രം നാടിന് സമർപ്പിച്ചു. പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ യുടെ വികസന ഫണ്ടുപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ കുടുംബാരോഗ്യ കേന്ദ്രം കെട്ടിടത്തിന്റെ ഉദ്ഘാടനം എം. എൽ. എ നിർവഹിച്ചു.

കെട്ടിട നിർമ്മാണത്തിനായി ആസ്തി വികസന ഫണ്ടിൽ നിന്ന് 43 ലക്ഷം രൂപയും, പ്രാദേശിക വികസന ഫണ്ടിൽ നിന്നും 4,15,000 രൂപയും അടക്കം ആകെ 47,15,000 രൂപയുടെ നിർമ്മാണ പ്രവർത്തികളാണ് നടത്തിയിട്ടുള്ളത്.

വിശാലമായ ഇരിപ്പിട സൗകര്യത്തോട് കൂടിയ ഫ്രണ്ട് ഓഫീസ് റൂം, മൂന്ന് പരിശോധനാ മുറികൾ, ഫാർമസി റൂം, സ്റ്റോർ റൂം, ഫസ്റ്റ് ട്രീറ്റ്‌മെന്റ് റൂം, ശുചിമുറി എന്നീ സൗകര്യങ്ങളാണ് കെട്ടിടത്തിൽ ഒരുക്കിയിട്ടുള്ളത്.

Related Articles

Back to top button