IndiaKeralaLatest

നാഷണൽ മീൻസ്-കം-മെരിറ്റ് സ്കോളർഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം

“Manju”

എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 2023-24 വർഷത്തെ NMMSE (നാഷണൽ മീൻസ്-കം-മെരിറ്റ് സ്കോളർഷിപ്പ് പരീക്ഷ)ക്ക് നവംബർ 8 വരെ അപേക്ഷിക്കാം.
https://chat.whatsapp.com/IlGt0vmZvmgCD4XKwi2aCL
▪️കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടപ്പാക്കി വരുന്ന പദ്ധതിയായ നാഷണൽ മീൻസ്-കം-മെരിറ്റ് സ്കോളർഷിപ്പിന് (NMMS) അർഹരായ കുട്ടികളെ കണ്ടെത്തുന്നതിനുള്ള പരീക്ഷയിൽ പങ്കെടുക്കുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു.
▪️സംസ്ഥാനത്തെ ഗവൺമെന്റ്-എയ്ഡഡ് സ്കൂളുകളിൽ 2023-24 അധ്യയന വർഷം 8-ാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് NMMS പരീക്ഷയിൽ പങ്കെടുക്കുന്നതിന് അപേക്ഷിക്കാം.
അർഹരാകുന്ന കുട്ടികൾക്ക് 9, 10, +1, +2 ക്ലാസുകളിൽ സ്കോളർഷിപ്പ് ലഭിക്കുന്നതാണ്. പ്രതിവർഷം 12000/- രൂപയാണ് സ്കോളർഷിപ്പ്.
2023 ഒക്ടോബർ 20 മുതൽ നവംബർ 08 വരെ അപേക്ഷിക്കാം.
ആവശ്യമുള്ള രേഖകൾ :
1. ആധാർ കാർഡ്.
2. പാസ്പോർട്ട് സൈസ് ഫോട്ടോ (6 മാസത്തിനുള്ളിൽ എടുത്തത്).
3. വരുമാന സർട്ടിഫിക്കറ്റ് (മൂന്നര ലക്ഷം രൂപയിൽ അധികരിക്കരുത്).
4. ജാതി സർട്ടിഫിക്കറ്റ് (SC/ST വിഭാഗത്തിന് മാത്രം).
5. ഡിസേബിലിറ്റി സർട്ടിഫിക്കറ്റ് (40% കുറയാതെ ഭിന്നശേഷിയുള്ള കുട്ടികൾക്ക്).
ഫ്രഷ്‌ സ്കോളർഷിപ്പ്‌
▪️2022-23 അദ്ധ്യയന വർഷത്തിൽ നടത്തിയ എൻ.എം.എം.എസ്.സ്കോളർഷിപ്പ് പരീക്ഷയിൽ സ്കോളർഷിപ്പിന് യോഗ്യരായവരും, ഇപ്പോൾ 9 ക്ലാസിൽ പഠിക്കുന്നവരുമായ കുട്ടികൾ നാഷണൽ മീൻസ് -കം-മെറിറ്റ് സ്കോളർഷിപ്പിന് വേണ്ടി നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.
റിന്യൂവൽ
▪️2020-21, 2021-22, 2022-23 എന്നീ വർഷങ്ങളിൽ പ്രസ്തുത സ്കോളർഷിപ്പിന് അർഹത നേടിയവരും, ഇപ്പോൾ റിന്യൂവൽ അപേക്ഷ സമർപ്പിക്കേണ്ടതുമായ (അതായത് ഇപ്പോൾ 10, +1, +2 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾ എല്ലാ വിദ്യാർത്ഥികളും)
നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.
പ്രസ്തുത സ്കോളർഷിപ്പിനുള്ള ഓഫ്ലൈൻ അപേക്ഷകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

▪️ വിജ്ഞാപനം ഔദ്യോഗിക വെബ്സൈറ്റിൽ👇🏻
http://keralapareekshabhavan.in,
https://pareekshabhavan.kerala.gov.in) ലഭ്യമാണ്.
▪️ http://nmmse.kerala.gov.in മുഖനെ ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

Related Articles

Back to top button