InternationalLatest

ഫൈ​സ​ര്‍ വാ​ക്സി​ന്‍ ഉ​പ​യോ​ഗ​ത്തി​ന് കാനഡ അനുമതി നല്‍കി

“Manju”

Hospitals in England told to prepare for Covid vaccine rollout in 10 days'  time | Society | The Guardian

ശ്രീജ.എസ്

ടൊ​റ​ന്‍റോ: ഫൈ​സ​ര്‍ വാ​ക്സി​ന്‍ ഉ​പ​യോ​ഗ​ത്തി​ന് കാനഡ അനുമതി നല്‍കി. ഇതോടെ കൊറോണ വൈറസ് വാക്സിന്‍ അംഗീകരിക്കുന്ന രണ്ടാമത്തെ പാശ്ചാത്യ രാജ്യമായി കാനഡ ബുധനാഴ്ച മാറി. ബ്രി​ട്ട​നും ബ​ഹ്റൈ​നും അ​നു​മ​തി നല്‍കിയതിന് തൊട്ട് പിന്നാലെയാണ് കാനഡ അനുമതി നല്‍കിയിരിക്കുന്നത്. ഫൈ​സ​ര്‍ വാ​ക്സി​ന്‍ ഫ​ല​പ്രാ​പ്തി​യും ഗു​ണ​നി​ല​വാ​ര​വും ഉള്ളതാണെന്ന് കാനഡ അറിയിച്ചു.

അമേരിക്കന്‍ കമ്പനിയായ ഫൈസറും ജര്‍മ്മന്‍ കമ്പനിയായ ബയോ ടെക്കും ചേര്‍ന്ന് സൃഷ്ടിച്ച വാക്സിനാണ് കാനഡയില്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. 20 ദ​ശ​ല​ക്ഷം ഡോ​സ് വാ​ക്സി​ന്‍ വാ​ങ്ങാ​നാ​ണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. അതിന്റെ ഭാഗമായി ഈ മാസം രാ​ജ്യ​ത്തി​ന് 249,000 ഡോ​സ് വ​രെ വാ​ക്സി​ന്‍ ല​ഭി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ന്‍ ട്രൂ​ഡോ അ​റി​യി​ച്ചു.

Related Articles

Back to top button