KeralaLatest

‘യാത്ര 2’ല്‍ സോണിയാ ഗാന്ധിയുടെ കഥാപാത്രം; അമ്പരപ്പിക്കുന്ന രൂപസാദൃശ്യത്തില്‍ ജര്‍മൻ നടി സൂസെയ്‍ൻ ബെര്‍ണെര്‍ട്ട്

“Manju”

മമ്മൂട്ടിയും ജീവയും പ്രധാന വേഷത്തിലെത്തുന്ന പുതിയ തെലുങ്ക് ചിത്രമാണ് ‘യാത്ര 2’.ചിത്രത്തിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുകയാണ്.
വൻ ഹിറ്റായ യാത്രയുടെ രണ്ടാം ഭാഗത്തില്‍ നിലവിലെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും വൈ എസ് രാജശേഖര റെഡ്ഡിയുടെ മകനുമായ വൈ എസ് ജഗൻമോഹൻ റെഡ്ഡിയുടെ കഥയാണ് പറയുന്നതെന്നാണ് വിവരങ്ങള്‍. ജീവയാണ് ഈ വേഷം ചെയ്യുന്നത്. മഹി വി രാഘവ് സംവിധാനം ചെയ്യുന്ന ചിത്രം 2024 ഫെബ്രുവരി എട്ടിന് തിയേറ്ററുകളിലെത്തും.
ചിത്രത്തില്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ എസ് രാജശേഖര റെഡ്ഡിയായിട്ടാണ് മമ്മൂട്ടിയെത്തുന്നത്. സോണിയാ ഗാന്ധിയോട് രൂപസാദൃശ്യമുള്ള ക്യാരക്ടര്‍ ലുക്കുള്ള നടി ആരാണെന്നാണ് പ്രേക്ഷകരുടെ അന്വേഷണം. ജര്‍മൻ നടി സൂസെയ്‍ൻ ബെര്‍ണെര്‍ട്ടാണ് ചിത്രത്തില്‍ സോണിയാ ഗാന്ധിയായി വേഷമിട്ടിരിക്കുന്നത്. നിരവധി ഇന്ത്യൻ സിനിമകളില്‍ നടി അഭിനയിച്ചിട്ടുണ്ട്. ‘ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’ എന്ന ചിത്രത്തിലും സോണിയാ ഗാന്ധിയായി എത്തിയത് സൂസെയ്‍നാണ്. പൃഥ്വിരാജിന്റെ തീര്‍പ്പിലും നടി വേഷമിട്ടിട്ടുണ്ട്. 1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ വൈഎസ്‌ആറിന്റെ ജീവിത കഥയാണ് ഈ ബയോപിക്കില്‍ പറഞ്ഞത്.

Related Articles

Back to top button