IndiaLatest

ഡല്‍ഹി വായു മലിനീകരണ തോത് കുറയുന്നു

“Manju”

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തെ വായുമലിനീകരണ തോത് കുറയുന്നതായി റിപ്പോര്‍ട്ടുകള്‍. 467 ഉണ്ടായിരുന്ന തോത് നിലവില്‍ 398 ആയി കുറഞ്ഞിട്ടുണ്ട്. രണ്ടാഴ്ചയിലേറെയായി 400-ന് മുകളിലാണ് വായുമലിനീകരണ തോത് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ അയല്‍ ജില്ലകളില്‍ വൈക്കോല്‍ കത്തിക്കുന്നത് തുടരുന്നതിനാല്‍ വിഷപ്പുകയ്‌ക്ക് ശമനമില്ല.

വയോധികരും, കുട്ടികളുമടക്കമുള്ളവര്‍ വളരെ ഏറെ ബുദ്ധിമുട്ടുകയാണ്. പുറത്ത് ഇറങ്ങാൻ സാധിക്കാത്ത അവസ്ഥയാണ്. ഡല്‍ഹിയില്‍ മാത്രമല്ല അടുത്ത് മറ്റ് ജില്ലകളിലും വായു മലിനീകരണം വര്‍ദ്ധിക്കുകയാണ്. നിലവില്‍ പഞ്ചാബ്, ഹരിയാന പോലെയുള്ള ജില്ലകളില്‍ വൈക്കോല്‍ കത്തിക്കുന്നത് തടയാനും അതിനെതിരെ കര്‍ശന നടപടിയെടുക്കാനും ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങളെ മറികടന്ന് കൊണ്ടാണ് കര്‍ഷകര്‍ വൈക്കോലുകള്‍ക്ക് തീയിടുന്നത്.

 

Related Articles

Back to top button