IndiaLatest

ആമസോണില്‍ ഇനി വാഹനങ്ങളും

“Manju”

ഓണ്‍ലൈൻ വിപണിയിലേക്ക് വാഹനങ്ങളുടെ വില്‍പ്പനയുമെത്തിക്കാനൊരുങ്ങി ആമസോണ്‍. ഇ-കൊമേഴ്സ് വെബ്സൈറ്റായ ആമസോണ്‍ ഇത് സംബന്ധിച്ച്‌ പ്രമുഖ വാഹന നിര്‍മാതാക്കളായ ഹ്യൂണ്ടായി വെഹിക്കിള്‍സുമായി ധാരണയിലെത്തി. അടുത്ത വര്‍ഷം മുതല്‍ ഹ്യൂണ്ടായിയുടെ വാഹനങ്ങള്‍ വില്‍പ്പനയ്‌ക്കായി ആമസോണില്‍ എത്തും.

ആമസോണില്‍ വാഹനങ്ങള്‍ എത്തിക്കുന്നത് കമ്പനിയുടെ ഈ മേഖലയിലേക്ക് കൂടിയുള്ള ആദ്യ ചുവടുവയ്പ്പാണ്. യുഎസില്‍ ആകും ആദ്യ ഘട്ടത്തില്‍ ഓണ്‍ലൈൻ മുഖേനയുള്ള വാഹന വില്‍പ്പന ആരംഭിക്കുക. ഉപയോക്താക്കളുടെ താത്പര്യാനുസൃതമായിരിക്കും മറ്റ് രാജ്യങ്ങളിലേക്കുമുള്ള വ്യാപനം. ഹ്യൂണ്ടായിയുടെ വാഹനങ്ങളാകും ആദ്യ ഘട്ടത്തില്‍ ആമസോണ്‍ മുഖേന ഓര്‍ഡര്‍ ചെയ്യാനാകുക.
ആമസോണ്‍ മുഖേന ഓര്‍ഡര്‍ ചെയ്യുന്ന വാഹനം പ്രാദേശിക ഹ്യൂണ്ടായ് ഡീലര്‍ മുഖേന ഡെലിവറി ചെയ്യപ്പെടുന്നതായിരിക്കും. ഹ്യൂണ്ടായുടെ നിലവില്‍ ഉള്ള ഏത് മോഡല്‍ വാഹനങ്ങളും ഇത്തരത്തില്‍ ആമസോണിലൂടെ വാങ്ങാനാകും എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍

Related Articles

Back to top button